Webdunia - Bharat's app for daily news and videos

Install App

എം.ടിയുടെ തിരക്കഥ മമ്മൂട്ടി വായിച്ചുപോലും നോക്കിയില്ല; 'ഇത് മതിയെടോ' എന്ന് മെഗാസ്റ്റാറിന്റെ മറുപടി

Webdunia
വ്യാഴം, 15 ജൂലൈ 2021 (10:35 IST)
മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ തിരക്കഥാകൃത്താണ് എം.ടി.വാസുദേവന്‍ നായര്‍. ഒരു വടക്കന്‍ വീരഗാഥയാണ് ഈ കൂട്ടുക്കെട്ടില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട സിനിമ. എന്നാല്‍, മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ഇന്നും തിളക്കത്തോടെ നില്‍ക്കുന്ന വളരെ സാധാരണക്കാരനായ ഒരു കഥാപാത്രത്തിനു എം.ടി. ജന്മം നല്‍കിയിട്ടുണ്ട്. 1994 ല്‍ പുറത്തിറങ്ങിയ സുകൃതമാണ് ആ സിനിമ. രവിശങ്കര്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മരണം കാത്തുകഴിയുന്ന രവിശങ്കറിന്റെ ആത്മസംഘര്‍ഷങ്ങളാണ് സുകൃതത്തിലൂടെ എം.ടി. അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കുകയും ചെയ്തു. ഹരികുമാര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 
 
സുകൃതത്തിന്റെ തിരക്കഥ മമ്മൂട്ടി വായിച്ചുനോക്കിയിട്ടു പോലുമില്ലെന്നാണ് സംവിധായകന്‍ ഹരികുമാര്‍ പറയുന്നത്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരികുമാര്‍ സുകൃതത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ഫോണിലൂടെയാണ് മമ്മൂട്ടിയെ സുകൃതത്തിന്റെ കഥാതന്തു അറിയിക്കുന്നത്. മരണം കാത്തുകിടക്കുന്ന കഥാപാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ നേരിടുന്ന പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയമെന്ന് മമ്മൂട്ടിയോട് പറഞ്ഞു. കഥാതന്തു കേട്ടതും 'ഇത് മതിയെടോ,' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് മമ്മൂട്ടിക്ക് തിരക്കഥ മുഴുവന്‍ വായിക്കാന്‍ നല്‍കി. എന്നാല്‍, എം.ടി.യുടെ തിരക്കഥ മമ്മൂട്ടി വായിച്ചില്ല. വായിച്ചാല്‍ ശരിയാകില്ല. തിരക്കഥ മുഴുവന്‍ വായിച്ചാല്‍ മനസില്‍ ഞാന്‍ ഒാരോന്ന് രൂപപ്പെടുത്തി കൊണ്ടുവരും. അതുകൊണ്ട് എം.ടി. മനസില്‍ കണ്ടപോലെ പറഞ്ഞാല്‍ കഥ പറഞ്ഞാല്‍ മതിയെന്നാണ് മമ്മൂട്ടി തനിക്ക് മറുപടി നല്‍കിയതെന്നും ഹരികുമാര്‍ വെളിപ്പെടുത്തി.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments