Webdunia - Bharat's app for daily news and videos

Install App

സീനിയര്‍ ക്ലാസിലെ ചേച്ചിമാര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് എനിക്ക് തരും, അവര്‍ക്ക് എന്റെ തമാശ കേട്ടാല്‍ മതി; വിദ്യാഭ്യാസ കാലത്തെ കുറിച്ച് മമ്മൂട്ടി

Webdunia
വെള്ളി, 28 ജനുവരി 2022 (13:00 IST)
സിനിമ ഇന്‍ഡസ്ട്രിയില്‍ പൊതുവെ ഗൗരവക്കാരനെന്നാണ് മമ്മൂട്ടിക്കുള്ള വിശേഷണം. എന്നാല്‍, അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് താരത്തിന്റെ സ്വഭാവത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. മനസ്സില്‍ ഉള്ളത് പുറത്ത് പ്രകടിപ്പിക്കും എന്നതൊഴിച്ചാല്‍ ആരോടും ഒരു വിദ്വേഷവും മനസ്സില്‍ വയ്ക്കാത്ത സ്വഭാവക്കാരനാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്. 
 
താന്‍ ചെറുപ്പത്തില്‍ ഭയങ്കര തമാശക്കാരനായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ താനൊരു കോമാളിയായിരുന്നെന്ന് മമ്മൂട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ വിദ്യാഭ്യാസ കാലത്തെ കുറിച്ച് തുറന്നുപറഞ്ഞത്. 
 
'വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഞാനൊരു കോമാളിയായിരുന്നു. അത് പറഞ്ഞാല്‍ ആരും ഇപ്പോ വിശ്വസിക്കില്ല. കൂടെ പഠിച്ചിരുന്നവരും മുതിര്‍ന്ന ക്ലാസിലെ പഠിച്ചിരുന്ന ആളുകളും മിഠായിയൊക്കെ വാങ്ങി തന്ന് എന്നെ പ്രീണിപ്പിക്കും. തമാശ പറയാന്‍ വേണ്ടിയാണ് ഈ പ്രീണനം. സീനിയര്‍ ക്ലാസില്‍ പഠിക്കുന്ന ചേച്ചിമാരൊക്കെ അവരുടെ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് എനിക്ക് തരുമായിരുന്നു. ഉച്ചയ്ക്ക് അവരുടെ ക്ലാസില്‍ പോയി തമാശ പറഞ്ഞു രസിപ്പിച്ചാല്‍ മതി. തമാശകളും മിമിക്രിയുമൊക്കെ കളിച്ചു നടന്നിരുന്ന ആളായിരുന്നു ഞാന്‍,' മമ്മൂട്ടി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments