സുപ്രിയയെ വിവാഹം കഴിക്കുന്നത് വരെ പൃഥ്വിരാജുമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന നടിയായിരുന്നു സംവൃത സുനിൽ. ഇരുവരും വിവാഹം കഴിക്കുമെന്ന് ആരാധകർ കരുതി. പൃഥ്വിയുടെ വിവാഹം കഴിഞ്ഞശേഷമാണ് തനിക്ക് ഗോസിപ്പുകളിൽ നിന്ന് മോചനം കിട്ടിയതെന്ന് പല അഭിമുഖങ്ങളിലും സംവൃതയും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, മകന്റെ നായികമാരിൽ തനിക്ക് ഏറ്റവും പ്രിയങ്കരി സംവൃതയാണെന്ന് വെളിപ്പെടുത്തുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ നായികമാരായി വന്നവരിൽ എനിക്ക് ഏറ്റവും ഫേവറേറ്റ് സംവൃത സുനിലും നവ്യ നായരുമാണ് എന്ന് മല്ലിക പറയുന്നു. സംവൃതയോട് എനിക്ക് ഇപ്പോഴും ഒരു സോഫ്റ്റ് കോണറുണ്ട്. കാരണം വളരെ നല്ല കുട്ടിയാണ്. എങ്ങനെയാണ് ഒരു പെൺകുട്ടി പെരുമാറേണ്ടത് എന്നതിന് ഉദാഹരണമാണ് സംവൃത. എനിക്ക് ഭയങ്കരമായി ബഹുമാനം തോന്നിയിട്ടുള്ള കുട്ടിയുമാണ് സംവൃത എന്നും മല്ലിക വ്യക്തമാക്കുന്നു.
അതേസമയം, സംവൃതയുടെ സിനിമാ സുഹൃദങ്ങളിൽ ഏറ്റവും മുൻപന്തിയിൽ പൃഥ്വിരാജുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ അടങ്ങുന്ന ഒരു ഗ്യാങ് തന്നെയുണ്ട്. സിനിമാകാലത്തെ സൗഹൃദം ഇവർ ഇപ്പോഴും അതേമനോഹാരിതയോടെ സൂക്ഷിക്കുന്നുണ്ട്.