Webdunia - Bharat's app for daily news and videos

Install App

അപ്പന്റെ കഥയുമായി മകള്‍, സംവിധാനം ചെയ്യുന്നത് കൂട്ടുകാരി,'മലബാര്‍ ബേബിച്ചന്‍' ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 30 ജനുവരി 2023 (15:07 IST)
അപ്പന്റെ കഥയുമായി മകള്‍ എത്തുന്നു.കൂട്ടുകാരി ആ കഥ സിനിമയാക്കുന്നു.പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കഥാകൃത്ത് അന്നാ എയ്ഞ്ചല്‍ ആണ് സ്വന്തം പിതാവിന്റെ കഥ സിനിമയാക്കുന്നത്. പാഞ്ചാലിയുടെ സംവിധായികയും പ്രീയ കൂട്ടുകാരിയുമായ ഷാന്‍സിസലാം മലബാര്‍ ബേബിച്ചന്‍ എന്ന പേരില്‍ ഈ കഥ സംവിധാനം ചെയ്യുന്നു. നൂറ്റൊന്ന് ഫിലിംസ് എന്റര്‍ടൈമെന്റിനുവേണ്ടി മെല്‍വിന്‍ കെ.ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 
 
ക്ഷണക്കത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ നിയാസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു.മലയാളത്തിലെ ശ്രദ്ധേയമായ ബാനറായ നൂറ്റൊന്ന് ഫിലിംസ് ,മലബാര്‍ ബേബിച്ചന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്.
 
സംവിധാനം - ഷാന്‍സിസലാം,കഥ, തിരക്കഥ, സംഭാഷണം - അന്നാ എയ്ഞ്ചല്‍, പ്രൊജക്റ്റ്ഡിസൈനര്‍ - ഫാത്തിമ ഷെറിന്‍, ക്യാമറ - ഷെട്ടി മണി, റെജു അമ്പാടി, ഗാനരചന - പ്രചോദ് ഉണ്ണി, ഉഷാ മേനോന്‍ ,സംഗീതം - വിനില്‍ ,റെജി ചെമ്പറ, കല - രാഗേഷ് നടുവട്ടം, കോസ്റ്റ്യൂമര്‍- രഘുനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൗക്കത്ത്, എക്‌സിക്യൂട്ടീവ് - ഗണപതി, മാനേജര്‍ -ഷെമീര്‍ പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ -എസ്.പി.ഷാജി, മഹേഷ് വയനാട്,പി.ആര്‍.ഒ- അയ്മനം സാജന്‍.
 
ശ്രീജിത്ത് രവി, മേഘനാഥന്‍, ഇന്ദ്രന്‍സ്, ആനി ആദിച്ചന്‍, ഷീലു എബ്രഹാം, മനു, ഉല്ലാസ് പന്തളം, സീമ ജി.നായര്‍, കുളപ്പുള്ളി ലീല ,ബിന്ദുവാരാപ്പുഴ,നെല്‍സന്‍, അസീസ്, നിമിഷ കോയമ്പത്തൂര്‍, മറിയാമ്മ കുര്യാക്കോസ്, സാബു പന്തളം, അനുശ്രീ പോത്തന്‍, കയ്യൂര്‍ സത്യന്‍, ആതിര സന്തോഷ്, രമ്യ വിദു, വിദിഷിത, അദീന, ഹില്‍ഡ്രന്‍ ഹെന്‍ട്രി, കുദാഷാഹുല്‍, ജോ ജോണ്‍, ജയന്‍ കുമ്പളങ്ങി, നജുമോള്‍,ശ്യാം ,സേതു, മാസ്റ്റര്‍ അദ്ധ്യൈത് എന്നിവര്‍ അഭിനയിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments