Webdunia - Bharat's app for daily news and videos

Install App

ലൂസിഫര്‍ നാളെ നിങ്ങളുടെ വീടുകളില്‍ ! ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റിന് 15 കോടി !!

Webdunia
ബുധന്‍, 15 മെയ് 2019 (15:19 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ലൂസിഫര്‍ വ്യാഴാഴ്ച നിങ്ങളുടെ വീടുകളിലേക്കും നിങ്ങളുടെ കൈകളിലേക്കും. അതേ ചിത്രം അമസോണ്‍ പ്രൈം മേയ് 15 വ്യാഴാഴ്ച സ്ട്രീം ചെയ്യും. ലൂസിഫറിന്‍റെ ഡിജിറ്റല്‍ റൈറ്റ് 15 കോടി രൂപയ്ക്കാണ് അമസോണ്‍ പ്രൈം വാങ്ങിയിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും റെക്കോര്‍ഡ് ഡിജിറ്റല്‍ സം‌പ്രേക്ഷണ അവകാശത്തുകയാണിത്. 
 
ലോകമെമ്പാടുനിന്നുമായി ഇതിനോടകം 180 കോടി രൂപയോളം കളക്ഷന്‍ നേടിയ ലൂസിഫര്‍ സംവിധാനം ചെയ്തത് പൃഥ്വിരാജാണ്. തിരക്കഥ എഴുതിയത് മുരളി ഗോപി. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ ടോപ് 10 ഇന്ത്യന്‍ ഗ്രോസേഴ്സ് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്ത് ലൂസിഫര്‍ ആണുള്ളത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇതില്‍ സ്ഥാനം പിടിക്കുന്നത്. യുഎഇ/ ജിസിസി ഏരിയയിലെ ഈ പട്ടിക മലയാള സിനിമയ്ക്ക് അഭിമാനമാകുകയാണ്.
 
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണുള്ളത്. ബജ്‌റംഗി ബായിജാന്‍, ദംഗല്‍, സുല്‍ത്താന്‍, ദില്‍‌വാലേ, ടൈഗര്‍ സിന്ദാ ഹൈ, ധൂം 3, ഹാപ്പി ന്യൂ ഇയര്‍ എന്നിങ്ങനെയാണ് രണ്ടുമുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങള്‍. ഒമ്പതാം സ്ഥാനത്ത് ലൂസിഫര്‍, പത്താം സ്ഥാനത്ത് റായീസ് എന്നിങ്ങനെ പട്ടിക പൂര്‍ത്തിയാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments