Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥ,'ലവ് ഫുള്ളി യുവേഴ്‌സ് വേദ'വരുന്നു

കെ ആര്‍ അനൂപ്
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (15:52 IST)
നാളുകള്‍ക്കു ശേഷം മലയാള സിനിമയില്‍ ഒരു മുഴുനിള ക്യാമ്പസ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.'ലവ് ഫുള്ളി യുവേഴ്‌സ് വേദ' ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.തൊണ്ണൂറുകളിലെ കലാലയ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥയാണ് പറയുന്നത്.നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 
 
 ശ്രീനാഥ് ഭാസി, രജിഷാ വിജയന്‍ ,വെങ്കിടേഷ് ,ഗൗതം മേനോന്‍ ,രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അനിഖ സുരേന്ദ്രന്‍, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
ആര്‍ ടു എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
'ഇത് നമ്മുടെ സിനിമയാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെസ്വപ്നമാണ്. 'ലവ് ഫുള്ളി യുവേഴ്‌സ് വേദ' എന്ന സിനിമയിലൂടെ ഞങ്ങള്‍ ആ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ ഒരു മുഴുനിള ക്യാമ്പസ് ചിത്രം തീയ്യേറ്ററില്‍ റിലീസ് ആവുകയാണ്. ക്യാമ്പസുകളില്‍ തീര്‍ച്ചയായും ഒരു ആഘോഷമായി മാറാന്‍ വേദ എന്ന നമ്മുടെ സിനിമക്ക് സാധിക്കും. ആ ആഘോഷം തീയ്യേറ്ററുകളിലും കാണാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും, പിന്തുണയും, പ്രാര്‍ത്ഥനയും വേദയോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'-ഗോകുല്‍ കൃഷ്ണ കുറിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments