തെലുങ്ക് സിനിമ പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളില്‍ എത്തിച്ച ചിത്രമായിരുന്നു ലവ് സ്റ്റോറി. നാഗചൈതന്യ-സായിപല്ലവി ചിത്രം മലയാളത്തില്‍ 'പ്രേമ തീരം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്നുമുതല്‍ കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശനം ആരംഭിക്കും. അറുപതോളം തീയേറ്ററുകളിലാണ് ചിത്രം എത്തുക.
സെപ്റ്റംബര്‍ 24 ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്.ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി ആദ്യദിനം 6.94 രൂപ നേടാനായി ചിത്രത്തിന്.32 കോടി മുതല്‍ മുടക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ദേവയാനിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.