Webdunia - Bharat's app for daily news and videos

Install App

ചെറിയ സമയം മാത്രം സ്ക്രീനിൽ, റോളക്സ് വിക്രം വേണ്ടെന്ന് വെച്ചു, ദളപതി 67ലെ വേഷവും ഉപേക്ഷിച്ചതായി റിപ്പോർട്ട്

Webdunia
വ്യാഴം, 19 ജനുവരി 2023 (18:16 IST)
ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ വിക്രം തമിഴ്‌നാട്ടിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ വലിയ ആവേശം സൃഷ്ടിച്ച സിനിമയാണ്. കമൽ ഹാസനും ഫഹദും വിജയ് സേതുപതിയും കളം നിറഞ്ഞഭിനയിച്ച ചിത്രത്തിൽ കാമിയോ റോളിൽ റോളക്സ് എന്ന കഥാപാത്രത്തെ സൂര്യയും അവതരിപ്പിച്ചിരുന്നു.
 
സിനിമയുടെ അവസാന മിനിട്ടുകളിൽ മാത്രമെ ഉള്ളുവെങ്കിലും റോളക്സ് എന്ന കഥാപാത്രത്തിന് വലിയ ശ്രദ്ധയാണ് ലഭിച്ചത്. എന്നാൽ റോളക്സ് എന്ന കഥാപാത്രത്തിനായി ലോകേഷ് ആദ്യം സമീപിച്ചത് സൂപ്പർ താരമായ വിക്രമിനെയായിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചെറിയ കഥാപാത്രമായതിനാലാണ് വിക്രം ആ വേഷം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്.
 
ഇതിന് പുറമെ ദളപതി 67 എന്ന സിനിമയിലേക്കും വിക്രമിനെ ലോകേഷ് ക്ഷണിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ വേഷവും താരം ഉപേക്ഷിച്ചു. ദിവസങ്ങൾക്കുള്ളിൽ ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67ൻ്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് ലോകേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments