Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരുടെ 'ലളിതം സുന്ദരം' ഒ.ടി.ടി റിലീസ് എപ്പോള്‍ ?

കെ ആര്‍ അനൂപ്
വെള്ളി, 4 മാര്‍ച്ച് 2022 (08:56 IST)
മഞ്ജു വാര്യരുടെ 'ലളിതം സുന്ദരം' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ആകും റിലീസ് എന്നാണ് മനസ്സിലാക്കുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.
 
മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം ഇന്നെത്തും. രാവിലെ 11 മണിയോടെയാണ് റിലീസ്.മേഘജാലകം തുറക്കുമ്പോള്‍..എന്ന ഗാനമാണ് ഇതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.
 
മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഏറെ പ്രായമുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ലളിതം സുന്ദരം എന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കും കൂടി ആസ്വദിക്കാനാകും എന്നാണ് മഞ്ജുവാര്യര്‍ പറഞ്ഞത്.
 
മഞ്ജു വാര്യരും ബിജു മേനോനും നായികാ-നായകനായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments