Webdunia - Bharat's app for daily news and videos

Install App

മുടി പറ്റവെട്ടി വരണമെന്ന് ലാല്‍ ജോസ്, പറ്റില്ലെന്ന് മമ്മൂട്ടി, പൂജയ്ക്ക് എത്തിയത് തലമൊട്ടയടിച്ച് ! മഹാകുസൃതിക്കാരനായ എഴുപതുകാരന്‍

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (08:30 IST)
അല്‍പ്പം പിടിവാശിയും അതിലേറെ കുസൃതിയും ഈ എഴുപതാം വയസ്സിലും മമ്മൂട്ടിയിലുണ്ട്. മലയാള സിനിമയുടെ തലപ്പത്ത് വല്ല്യേട്ടനായി നില്‍ക്കുന്ന മമ്മൂട്ടിയുടെ പിടിവാശിയും കുസൃതിയും സഹപ്രവര്‍ത്തകര്‍ അടക്കം ആസ്വദിക്കുന്നുണ്ടെന്നതാണ് മറ്റൊരു കൗതുകം. ഇതേ കുറിച്ച് ചില സംവിധായകര്‍ തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ലാല്‍ ജോസ് തന്റെ സംവിധാന കരിയറിന് തുടക്കം കുറിച്ചത് മമ്മൂട്ടിയിലൂടെയാണ്. ഒരു മറവത്തൂര്‍ കനവാണ് ലാല്‍ ജോസിന്റെ ആദ്യ ചിത്രം. 'നിന്റെ സിനിമയില്‍ ഞാന്‍ നായകനാകാം' എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അന്നത്തെ സഹസംവിധായകനായ ലാല്‍ ജോസ് എന്ന ചെറുപ്പക്കാരന്‍ താന്‍ സ്വപ്‌നലോകത്താണോ എന്ന് ഒരുനിമിഷം ചിന്തിച്ചുനിന്നു. 
 
മമ്മൂട്ടിയെ പോലൊരു മഹാനടനെ തുടക്കക്കാരനായ താന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്ന് ആലോചിച്ച് ലാല്‍ ജോസ് അന്ന് ടെന്‍ഷന്‍ അടിച്ചിരുന്നു. പിന്നീട് മറവത്തൂര്‍ കനവിന്റെ കഥ ലാല്‍ ജോസ് മമ്മൂട്ടിയോട് പറഞ്ഞു. സിനിമ ചെയ്യാന്‍ മമ്മൂട്ടി സമ്മതം മൂളി. മറവത്തൂര്‍ കനവിലെ ചാണ്ടി എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ശരീരവും എങ്ങനെയാണെന്ന് ലാല്‍ ജോസ് വിവരിച്ചു. കഥാപാത്രത്തിനായി മുടി പറ്റവെട്ടണമെന്ന് ലാല്‍ ജോസ് പറഞ്ഞു. മുടി പറ്റവെട്ടാന്‍ പറ്റില്ലെന്ന് മമ്മൂട്ടി തറപ്പിച്ചു പറഞ്ഞു. ലാല്‍ ജോസും വിട്ടുകൊടുത്തില്ല. ഈ തര്‍ക്കം ഇങ്ങനെ നീണ്ടുനിന്നു. മുടി പറ്റവെട്ടാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് മമ്മൂട്ടി ലാല്‍ജോസിന്റെ അടുത്തുനിന്ന് പോയി. പിറ്റേന്ന് സിനിമയുടെ പൂജയാണ്. മമ്മൂട്ടി പൂജയ്ക്കായി എത്തിയത് തല മൊട്ടയടിച്ചാണ്. സിനിമയ്ക്ക് ആവശ്യമായ രീതിയില്‍ എന്ത് വേണമെന്ന് ലാല്‍ ജോസിനോട് ചോദിക്കുന്നു. ഈ കുസൃതിയും പിടിവാശിയും മമ്മൂട്ടിക്ക് എന്നുമുണ്ടെന്ന് ലാല്‍ ജോസ് ചിരിയോടെ ഓര്‍ക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

അടുത്ത ലേഖനം
Show comments