Webdunia - Bharat's app for daily news and videos

Install App

'മറ്റന്നാള്‍ അങ്ങോളമിങ്ങോളമുള്ള സിനിമാശാലകളില്‍ കുറിയടിക്കും'; റിലീസിന് രണ്ടു നാള്‍ കൂടി

കെ ആര്‍ അനൂപ്
ബുധന്‍, 20 ജൂലൈ 2022 (17:24 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(kuri movie). ജൂലൈ 22-ന് റിലീസ് പ്രഖ്യാപിച്ച സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
 
ചിത്രത്തിന് ഒരുമിച്ച് 3 ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഓഫറുമായി നിര്‍മ്മാതാക്കള്‍.മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ നിന്ന് നേരിട്ട്; ഒരുമിച്ചു വാങ്ങുന്ന കുറിയുടെ മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് സുരഭി ലക്ഷ്മി അറിയിച്ചു.
 
സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ 
 
 ജൂലൈ 22ന് കുറി വരുന്നത് പ്രേക്ഷകര്‍ക്ക് ആശ്വാസമേകുന്ന ഒരു വലിയ തീരുമാനവുമായാണ്! കോവിഡാനന്തര മലയാള സിനിമ; തിയേറ്ററുകളില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ.. കാഴ്ചക്കാരുടെ കുറവ് മറികടക്കാന്‍ ഉതകുന്നതാകും ഞങ്ങളുടെ ഈ തീരുമാനം എന്ന ശുഭാപ്തിവിശ്വാസത്തോടെ അറിയിക്കട്ടെ.. 'മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ നിന്ന് നേരിട്ട്; ഒരുമിച്ചു വാങ്ങുന്ന കുറിയുടെ മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീര്‍ത്തും സൗജന്യമായിരിക്കും!' എന്നാല്‍ ഈ ഇളവ് ഓണ്‍ലൈന്‍ ബുക്കിംഗിന് ബാധകമാവില്ല! വിലക്കയറ്റത്തില്‍ പൊറുതിമുട്ടി താളം തെറ്റുന്ന കുടുംബങ്ങള്‍ക്ക് സിനിമാസ്വാദനം അന്യമാകരുതെന്ന ഞങ്ങളുടെ ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നില്‍. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തിയേറ്ററുകളില്‍ ആളെക്കുറയ്ക്കുന്ന കാരണങ്ങളില്‍ ഒന്നാണെന്നും, നിരക്കില്‍ കുറവ് വരുത്തണമെന്നും കൊക്കേഴ്സിന്റെ സ്ഥാപകനായ ശ്രീ.'സിയാദ് കോക്കര്‍' സര്‍വസിനിമാസംഘടനകളുടെയും ശ്രദ്ധയില്‍; സദാ കൊണ്ടു വരുന്നൊരു ചര്‍ച്ചാവിഷയമാണ്. ആ നീക്കത്തിന് ആക്കം കൂട്ടാനാണ് ഞങ്ങള്‍ ഇങ്ങനൊരു തീരുമാനവുമായി മുന്നിട്ടിറങ്ങുന്നത്. കുറിയുടെ ടിക്കറ്റ് നിരക്ക് പാതിയായി കുറച്ചുകൊണ്ട്,, പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെയെത്തിക്കാനുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമത്തെ തിരിച്ചറിഞ്ഞുകൊണ്ട്.. ഈ സിനിമയുടെ വിജയത്തിനായുള്ള സര്‍വ്വപിന്തുണയും നല്‍കണമെന്ന് എന്നെന്നും ഞങ്ങളെ ചേര്‍ത്ത് പിടിച്ചിട്ടുള്ള നിങ്ങളൊരോരുത്തരോടും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹാദരങ്ങളോടെ സുരഭി ലക്ഷ്മി. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments