ഗായകന്‍ കുമാര്‍ സാനുവുമായി ബന്ധമുണ്ടെന്ന രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയായിരുന്നു കുനിക സദാനന്ദ്. ബിഗ്‌ബോസ് ഹിന്ദി പതിപ്പിലടക്കം പങ്കെടുത്തെ കുനിക ഇക്കാര്യത്തില്‍ വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിവാഹിതനായ ഒരാളുമായി 27 വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്ന് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുകയാണ് കുനിക.
27 വര്‍ഷത്തോളമായി ആ ബന്ധം ഞാന്‍ രഹസ്യമാക്കി വെച്ചു. ഇപ്പോള്‍ അതിനെ പടി സംസാരിക്കുകയാണ്. അദ്ദേഹം വിവാഹിതനായ വ്യക്തിയായിരുന്നു. പിന്നീട് ഭാര്യയുമായി വേര്‍പിരിഞ്ഞു. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ആ സമയത്ത് ഞാന്‍ വിവാഹിതയായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. എന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസിലായപ്പോള്‍ ആ ബന്ധം ഞാന്‍ ഉപേക്ഷിച്ചു. കുനിക വ്യക്തമാക്കി.
ആരുടെയും പേര് കുനിക പരാമര്‍ശിച്ചില്ലെങ്കിലും മുന്‍പ് പുറത്തുവന്ന പല അഭ്യൂഹങ്ങളിലും ആ വ്യക്തി കുമാര്‍ സാനുവാണ് എന്നത് വ്യക്തമാണ്. നേരത്തെ മറ്റൊരു അഭിമുഖത്തില്‍ താന്‍ കുമാര്‍ സാനുവിന് ഭാര്യയെ പോലെയായിരുന്നുവെന്ന് കുനിക സദാനന്ദ് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ മത്സരിക്കുന്ന സമയത്ത് ഈ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു