Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ അമ്മയെ തിരഞ്ഞ് പോകാം, നിന്റെ നായിക അച്ഛനെ തിരഞ്ഞ് പോകട്ടെ'; ഫാസില്‍ പറഞ്ഞു, പ്രിയദര്‍ശന്‍ കേട്ടു; കിലുക്കം പിറന്നത് ഇങ്ങനെ

Webdunia
ഞായര്‍, 15 ഓഗസ്റ്റ് 2021 (08:06 IST)
കാലം 1991. ‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് സംവിധായകന്‍ ഫാസിലുമായി പ്രിയദര്‍ശന്‍ സംസാരിക്കാന്‍ ഇടവന്നത്. ഫാസില്‍ അപ്പോള്‍ ‘എന്റെ സൂര്യപുത്രിക്ക്’ ചെയ്തുകൊണ്ടിരിക്കുകയാണ്. കഥയൊന്നുമായില്ലെന്ന് പ്രിയന്‍ പറയുന്നതുകേട്ട് ഫാസില്‍ പറഞ്ഞത് ഇങ്ങനെയാണ്:
 
“എന്‍റെ സൂര്യപുത്രി അമ്മയെ തിരഞ്ഞുപോകുന്ന മകളുടെ കഥയാണ്. അച്ഛനെ തിരഞ്ഞുപോകുന്ന മകളെ പരീക്ഷിക്കൂ” - ഫാസില്‍ അത്ര കാര്യമായിട്ടല്ല പറഞ്ഞതെങ്കിലും പ്രിയദര്‍ശനെ അത് സ്പര്‍ശിച്ചു.
 
കിലുക്കം എന്ന ചിത്രം അതുതന്നെയായിരുന്നു. രേവതി അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രം അച്ഛനെ തിരഞ്ഞുപോകുന്ന കഥ. ഗൈഡ് ജോജിയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചലും കിട്ടുണ്ണിയുമെല്ലാം ഈ കഥയിലേക്കുള്ള വഴികള്‍ മാത്രം.
 
കിലുക്കം മെഗാഹിറ്റായി, സൂര്യപുത്രിയും. പക്ഷേ സമാനസ്വഭാവമുള്ള കഥയാണെങ്കിലും ഒറ്റനോട്ടത്തില്‍ എവിടെയും സമാനത കാണാനാവില്ല എന്നതാണ് പ്രത്യേകത. സൂര്യപുത്രി കൂടുതല്‍ ഗൌരവഭാവമണിഞ്ഞപ്പോള്‍ കിലുക്കം ചിരിക്കിലുക്കമായിത്തീര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments