Webdunia - Bharat's app for daily news and videos

Install App

മികച്ച നടന്‍ പൃഥ്വിരാജ്, നടിമാര്‍ ഉര്‍വശിയും ബീനയും, മികച്ച സംവിധായകന്‍ ബ്ലെസി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമ്പൂര്‍ണ പട്ടിക

Kerala State Film Awards 2023 - Complete list of Winners

രേണുക വേണു
വെള്ളി, 16 ഓഗസ്റ്റ് 2024 (12:55 IST)
Prithviraj, Blessy and Urvashi

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ 160 ലേറെ സിനിമകള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു. രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അത് അമ്പതില്‍ താഴെയായി ചുരുങ്ങി. 
 
അവാര്‍ഡ് സമ്പൂര്‍ണ പട്ടിക ചുവടെ
 
 
പ്രത്യേക പരാമര്‍ശം - കെ ആര്‍ ഗോകുല്‍ (ആടുജീവിതം)
 
പ്രത്യേക പരാമര്‍ശം - കൃഷ്ണന്‍ (ജൈവം)
 
പ്രത്യേക പരാമര്‍ശം - സുധി കോഴിക്കോട് (കാതല്‍ ദി കോര്‍)
 
മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡില്ല
 
മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാക്ക്
 
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)
 
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - സുമംഗല (സ്ത്രീ)- ജനനം 1947 പ്രണയം തുടരുന്നു
 
മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാര്‍ (ഓ ബേബി)
 
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
 
മികച്ച ശബ്ദ ലേഖനം - ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്)
 
മികച്ച ശബ്ദ മിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
 
മികച്ച കലാ സംവിധായകന്‍ - മോഹന്‍ ദാസ് (2018)
 
മികച്ച പിന്നണി ഗായകന്‍ (ആണ്) - വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു)
 
മികച്ച പിന്നണി ഗായിക - ആന്‍ ആമി (തിങ്കള്‍ പൂവില്‍ ഇതളവള്‍, പാച്ചുവും അത്ഭുതവിളക്കും) 
 
മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ - മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍)
 
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) - ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)
 
മികച്ച അവലംബിത തിരക്കഥ - ബ്ലെസി (ആടുജീവിതം)
 
മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്ണന്‍ (ഇരട്ട)
 
മികച്ച കഥാകൃത്ത് - ആദര്‍ശ് സുകുമാരന്‍ (കാതല്‍ ദി കോര്‍) 
 
മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ് (ശേഷം മൈക്കിള്‍ ഫാത്തിമ) 
 
മികച്ച ബാലതാരം (ആണ്‍) - അവ്യക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും) 
 
മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രന്‍ ( പൊമ്പുള്ളൈ ഒരുമൈ) 
 
മികച്ച സ്വഭാവ നടന്‍ - വിജയരാഘവന്‍ (പൂക്കാലം) 
 
മികച്ച നടി - ഉര്‍വശി (ഉള്ളൊഴുക്ക്) 
ബീന ആര്‍ ചന്ദ്രന്‍ (തടവ്) 
 
മികച്ച നടന്‍ - പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)
 
മികച്ച സംവിധായകന്‍ - ബ്ലെസി (ആടുജീവിതം) 
 
മികച്ച ചിത്രം - കാതല്‍ (സംവിധായകന്‍ - ജിയോ ബേബി, നിര്‍മാണം - മമ്മൂട്ടി)
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലം മാറി കെഎസ്ആർടിസിയും ഡിജിറ്റലാകുന്നു, കയ്യിൽ കാശ് കരുതാതെയും ഇനി ബസ്സിൽ കയറാം

യുവനടിമാർക്കൊപ്പം സമയം ചെലവഴിക്കാമെന്ന് പ്രലോഭനം, പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയിൽ

'ഞാന്‍ മുംബൈ പൊലീസ് ഓഫീസര്‍'; യൂണിഫോമില്‍ തട്ടിപ്പിനായി വിളിച്ച യുവാവ് ഫോണ്‍ എടുത്ത ആളെ കണ്ട് ഞെട്ടി (വീഡിയോ)

Israel vs Hezbollah: ഇസ്രയേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടി; വിക്ഷേപിച്ചത് 165 റോക്കറ്റുകള്‍, ഒരു വയസുകാരിക്കും പരുക്ക്

'മുരളീധരന്‍ ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

അടുത്ത ലേഖനം
Show comments