Webdunia - Bharat's app for daily news and videos

Install App

ദിലീപിൻ്റെ നായികയായി കാവ്യ നന്നായിരിക്കുമെന്ന് പറഞ്ഞത് മഞ്ജു: ലാൽ ജോസ്

Webdunia
വെള്ളി, 3 മാര്‍ച്ച് 2023 (19:28 IST)
മലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമുഖ നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കാവ്യാ മാധവൻ മുതൽ മീര നന്ദനും ആൻ അഗസ്റ്റിനും തുടങ്ങി ദീപ്തി സതി വരെയുള്ള നായികമാർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ മാധവൻ ആദ്യമായി നായികയായത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.
 
അത്രയും നാൾ ബാലതാരമായി തിളങ്ങി നിന്നിരൂന്ന കാവ്യാ മാധവനെ ആദ്യമായി നായികയാക്കുമ്പോൾ ആ തീരുമാനത്തിന് പിന്നിൽ മഞ്ജു വാര്യർക്കും പങ്കുണ്ടെന്ന് പറയുകയാണ് ലാൽ ജോസ്. സഫാരി ടിവിയിലെ ചരിത്രം എന്ന പരിപാടിയിലാണ് ലാൽ ജോസ് മനസ് തുറന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ സമയത്താണ് ദിലീപ് മഞ്ജുവിനെ വീട്ടിൽ നിന്ന് ഇറക്കികൊണ്ടുവന്ന് ആലുവയിലെ അമ്പലത്തിൽ വെച്ച് വിവാഹം ചെയ്തത്.
 
ഞാനും ബിജുമേനോനും കലാഭവൻ മണിയുമെല്ലാം ആ ഓപ്പറേഷന് പിന്നിലുണ്ടായിരുന്നു. അതിനെല്ലാം ശേഷമാണ് ഞങ്ങൾ കാസ്റ്റിംഗിലേക്ക് കടന്നത്. ഇതിനായി ശാലിനിയെ ഞങ്ങൾ സമീപിച്ചിരുന്നു. എന്നാൽ മറ്റ് സിനിമകളുടെ തിരക്കിനിടയിൽ ശാലിനിക്ക് അഭിനയിക്കാനായില്ല. അങ്ങനെ നായികയെ തപ്പുന്നതിനിടെയിലാണ് ഷൊർണ്ണൂരിലെ ഒരു ലൊക്കേഷനിൽ വെച്ച് കാവ്യയേയും അമ്മയേയും കാണൂന്നത്. അങ്ങനെ ദിലീപിൻ്റെ വീട്ടിൽ വെച്ച് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ നോക്കാം എന്ന് പറഞ്ഞ് കാവ്യയുടെ കാര്യവും പറഞ്ഞു.
 
അന്ന് കാവ്യ നായികയായിട്ടില്ല. നായികയായി അഭിനയിക്കുമോ ചെറിയ കുട്ടിയായി തോന്നുമോ എന്നെല്ലാം സംശയമുണ്ടായിരുന്നു. അന്ന് മഞ്ജുവാണ് പറഞ്ഞത് കാവ്യ കറക്ട് ആയിരിക്കുമെന്ന്. അന്ന് കാവ്യ ഒമ്പതാം ക്ലാസ് കഴിഞ്ഞു നിൽക്കുകയായിരുന്നു. ലാൽ ജോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments