Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന്റെ തിരക്കഥ പരിശോധിക്കണമെന്ന് കർണ്ണിസേന, അക്ഷയ്‌കുമാർ ചിത്രം വിവാദത്തിൽ

പൃഥ്വിരാജിന്റെ തിരക്കഥ പരിശോധിക്കണമെന്ന് കർണ്ണിസേന, അക്ഷയ്‌കുമാർ ചിത്രം വിവാദത്തിൽ
, ബുധന്‍, 16 ജൂണ്‍ 2021 (13:52 IST)
അക്ഷയ്‌കുമാർ നായകനായെത്തുന്ന പൃത്വിരാജ് വീണ്ടും വിവാദത്തിൽ. രജ്പുത് രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന സിനിമയ്ക്ക് ‘പൃഥ്വിരാജ്’ എന്ന് പേരിട്ടത് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.  പൃഥ്വിരാജ് എന്ന് മാത്രം സിനിമയ്‌ക്ക് പേരിട്ടത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കർണ്ണിസേന.
 
ചിത്രത്തിന്റെ തിരക്കഥ തങ്ങളെ കാണിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്ന് സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ അനുസരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കര്‍ണ്ണി സേന അറിയിച്ചു. 2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിച്ചത്. മാനുഷി ചില്ലർ ആണ് ചിത്രത്തിൽ അക്ഷയ്‌ കുമാറിന്റെ നായികയായെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 3 ലക്ഷം നല്‍കി പൃഥ്വിരാജ്