Webdunia - Bharat's app for daily news and videos

Install App

‘ലൂസിഫർ കാണാൻ അക്ഷമനായി കാത്തിരിക്കുന്നു‘; ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ കരൺ ജോഹർ !

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (16:05 IST)
പ്രിഥ്വിരാജ് മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ലൂസിഫെർ എന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്.  
 
മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ടീസർ പുറത്തുവിട്ടത്. ഇതോടെ പോസ്റ്റുകളായും വാട്ട്സ്‌ആപ്പ് സ്റ്റാറ്റസുകളായും ടീസർ സാമൂഹ്യ മാധ്യമങ്ങളിലാകെ സ്ഥാനം പിടിച്ചു. ഉപ്പോഴിതാ ടീസർ കണ്ടശേഷം ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണ് തൻ എന്ന് ബോളിവുഡ് സംവിധായകനും നിർമ്മാത്താവുമായ കരൺ ജോഹർ വ്യക്തമാക്കിയിരിക്കുകയാണ്. 
 
പ്രിഥ്വിരാജ് തന്റെ ട്വിറ്ററിലൂടെ പങ്കുവച്ച ടീസർ റീട്വീറ്റ് ചെയ്തുകൊണ്ടാണ് കരൺ ജോഹർ ഇക്കാര്യം തുറന്നുപറഞ്ഞത്. നിരവധി സിനിമ താരങ്ങളാണ് ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് ഒരു പൊളിറ്റിക്കൽ ത്രില്ലർ ഒരുക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അക്ഷമരായി കാത്തിരികുകയാണ് സിനിമ പ്രേമികൾ അതേ അവേശം സിനിമാ താരങ്ങളും പങ്കുവക്കുന്നു. 
 
ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത് സുകുമാരനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവേക് ഒബ്രോയി, ടൊവിനോ തോമസ് മഞ്ജു വാര്യർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം അടുത്ത മാർച്ചിൽ വമ്പൻ റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments