കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലം ചെയ്യാനൊരുങ്ങി നടി ജെന്നിഫർ ആനിസ്റ്റൺ. 1995-ൽ ഫോട്ടോഗ്രാഫർ മാർക്ക് സെലിഗർ പകർത്തിയ ചിത്രമാണ് നടി ലേലം ചെയ്യാൻ ഒരുങ്ങുന്നത്.ചിത്രം വിറ്റുകിട്ടുന്ന തുക മൊത്തം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.
https://www.instagram.com/p/CA0Rm5eD4m8/?utm_source=ig_web_copy_link
മാർക്ക് സെലിഗർ പകർത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാർഡോ ഡി കാപ്രിയോ, ഓപ്ര വിൻഫ്രേ തുടങ്ങിയ പ്രശസ്തരായവരുടെ ചിത്രങ്ങളും ഇതിൽ ഉൾപെടുന്നു.