അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസിലാന്‍ഡില്‍ പുനരാരംഭിക്കുന്നു. ലോക്ക് ഡൗണില്‍ ഇളവു വന്നതിനാലാണ് സംവിധായകന്‍ ജെയിംസ് കാമറൂണും സംഘവും ന്യൂസിലാന്‍ഡിലേക്ക് പോകുന്നത്. ഹോളീവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം. ന്യൂസിലാന്‍ഡില്‍ എത്തി പതിനാലുദിവസത്തെ ക്വാറന്റൈനിനു ശേഷമാകും ചിത്രീകരണം ആരംഭിക്കുന്നത്.
ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ നേരത്തേ തന്നെ വൈറലായിരുന്നു. സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയില്‍ വച്ചാണ്. നാലുവര്‍ഷത്തെ ചിത്രീകരണത്തിനു ശേഷം 2009ലാണ് അവതാര്‍ തിയേറ്ററിലെത്തിയിരുന്നത്. ഭൂമിയിലെ മനുഷ്യരുടെയും പണ്ടോര ഗ്രഹത്തിലെ നവി വംശരുടെയും കഥപറഞ്ഞ ചിത്രം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 2.7മില്യണ്‍ ഡോളറാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും സിനിമ വാരിയത്.