Webdunia - Bharat's app for daily news and videos

Install App

കോടികൾ പ്രതിഫലം വാങ്ങുന്ന അനുഷ്‌ക ഷെട്ടിക്ക് 'കത്തനാർ' ടീം കൊടുക്കുന്നത് കുറഞ്ഞ തുകയോ?

ബാഹുബലി സിനിമകൾക്കു ശേഷം അനുഷ്‌ക ഷെട്ടി കുറഞ്ഞത് അഞ്ചു കോടിക്ക് മുകളിൽ വാങ്ങുമായിരുന്നു. സിനിമ ലോകത്ത് 17 വർഷത്തോളമായി നടി സജീവമാണ്.

കെ ആര്‍ അനൂപ്
ബുധന്‍, 13 മാര്‍ച്ച് 2024 (10:52 IST)
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ് അനുഷ്‌ക ഷെട്ടി. ഒടുവിൽ മലയാള സിനിമയിലേക്ക് നടിക്ക് ക്ഷണം ലഭിച്ചു. ജയസൂര്യയുടെ കത്തനാരിൽ അഭിനയിക്കാൻ താരം തയ്യാറാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു നടി ടീമിനൊപ്പം ചേർന്നത്. മോളിവുഡ് സിനിമ ലോകത്തേക്ക് വലിയ സ്‌നേഹത്തോടെയായിരുന്ന നിർമ്മാതാക്കൾ സ്വാഗതം ചെയ്തത്.
 
ഹോം സിനിമയ്ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ 75 കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്.45,000 ചതുരശ്ര അടിയിലെ സ്റ്റുഡിയോ ഫ്‌ലോർ സിനിമയ്ക്കായി ഒരുക്കിയിരുന്നു. മലയാളത്തിലേക്ക് അനുഷ്‌ക ഷെട്ടി എത്തുമ്പോൾ നടി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയുവാനുള്ള ആകാംക്ഷയും ആരാധകർക്കിടയിൽ ഉയരുന്നു.
ബാഹുബലി സിനിമകൾക്കു ശേഷം അനുഷ്‌ക ഷെട്ടി കുറഞ്ഞത് അഞ്ചു കോടിക്ക് മുകളിൽ വാങ്ങുമായിരുന്നു. സിനിമ ലോകത്ത് 17 വർഷത്തോളമായി നടി സജീവമാണ്. താരത്തിന്റെ ഒടുവിൽ റിലീസായ 'മിസ് ഷെട്ടി, മിസ്റ്റർ പൊളി ഷെട്ടി'എന്ന ചിത്രത്തിന് ആറ് കോടി രൂപയായിരുന്നു പ്രതിഫലം. ബാഹുബലിക്ക് മുമ്പ് മൂന്ന് കോടി രൂപയായിരുന്നു പ്രതിഫലമായി താരം വാങ്ങിയിരുന്നത്.
 
മൂന്നുവർഷം സിനിമയിൽ നിന്നും വിട്ടുനിന്ന ശേഷം 2020 റിലീസായ നിശബ്ദം എന്ന സിനിമയ്ക്ക് പോലും താരത്തിന്റെ പ്രതിഫലം കുറഞ്ഞില്ല.
 
ഗോകുലം ഗോപാലന്റെ നിർമാണത്തിൽ തയ്യാറാവുന്ന 'കത്തനാർ'ൽ അനുഷ്‌കയുടെ വേഷത്തെപ്പറ്റിയോ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഇതിനോടകം മൂന്ന് ഷെഡ്യൂൾ പൂർത്തിയായി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments