Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ 2 ഹൈദരാബാദില്‍ തുടങ്ങുന്നു, നയന്‍‌താര നായിക!

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (22:20 IST)
ഷങ്കര്‍ - കമല്‍ഹാസന്‍ ടീമിന്‍റെ ഇന്ത്യന്‍ 2 ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. ഇതിനായുള്ള സെറ്റ് വര്‍ക്കുകള്‍ രാമോജിറാവു ഫിലിം സിറ്റിയില്‍ ഉടന്‍ തുടങ്ങും. 
 
ഷങ്കര്‍ ഇപ്പോള്‍ ഇന്ത്യന്‍ 2ന്‍റെ താരങ്ങളെയും സാങ്കേതികവിദഗ്ധരെയും നിര്‍ണയിക്കുന്നതിന്‍റെ തിരക്കിലാണ്. നയന്‍‌താരയായിരിക്കും ചിത്രത്തിലെ നായിക എന്നറിയുന്നു. ഷങ്കര്‍ ചിത്രത്തില്‍ നയന്‍സ് ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അനിരുദ്ധായിരിക്കും ഈ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുക.
 
സമീപകാലത്ത് അനിരുദ്ധ് സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. അത് മനസിലാക്കിയാണ് ഷങ്കര്‍ പുതിയ നീക്കം നടത്തുന്നത്. രവിവര്‍മനാണ് ഛായാഗ്രഹണം. ടി മുത്തുരാജ് കലാസംവിധാനം നിര്‍വഹിക്കും.
 
2019 പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി. സേനാപതി എന്ന കഥാപാത്രത്തെയാണ് കമല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 1996ല്‍ റിലീസായ ഇന്ത്യനില്‍ സേനാപതിയെയും മകനെയും അനശ്വരമാക്കി കമല്‍ഹാസന്‍ ദേശീയ പുരസ്കാരം നേടിയിരുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments