Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നു ! സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നു ! സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

കെ ആര്‍ അനൂപ്

, ബുധന്‍, 29 ജൂണ്‍ 2022 (12:57 IST)
ഹൂഡ,സഞ്ജു എന്നിവരെ ടീമില്‍ സ്ഥിരം അവസരം കൊടുത്ത് ഇന്ത്യന്‍ ടീം യുവാക്കളുടെ ടീം ആക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്.അയര്‍ലന്‍ഡിന്റെ പരിചയ കുറവ് കൊണ്ട് മാത്രമാണ് 4 റണ്‍സിന് തോറ്റത്. ഈ കളിയില്‍ ഒരുപക്ഷേ, അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍
 
 
പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
 
അങ്ങനെ അവസാനം വരെ പൊരുതി ഇന്ത്യ Ireland നേ 4 റണ്‍സിന് തകര്‍ത്തു പരമ്പര (2-0) ന് നെടിയല്ലോ..
 
Man of the match, Man of the Series ഒക്കെ ആയ ദീപക് ഹൂഡ ജിയുടെ തകര്‍പ്പന്‍ century (104 off 57), കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ ജി യുടെ വെടിക്കെട്ട് 77 (off 42)
ആണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 
 
ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാന ഓവറുകളില്‍ വിചാരിച്ചത് പോലെ റണ്‍സ് അടിക്കാനായില്ല അല്ലെങ്കില്‍ സ്‌കോര്‍ 250 കടന്നേനെ.. മറിച്ച്, ഇന്ത്യക്ക് അതെ നാണയത്തില്‍ മറുപടി കൊടുത്ത Ireland പരിചയ കുറവ് കൊണ്ട് മാത്രമാണ് 4 റണ്‍സിന് തോറ്റത്. ഈ കളിയില്‍ by chance, അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നു.
 
ക്യാപ്റ്റന്‍ ആയി കിടിലന്‍ വിജയങ്ങള്‍ കൊയ്യുന്ന ഹാര്‍ധിക് ജി ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടുവാന്‍ ഇടവരട്ടെ. കൂടെ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യവും ആകാം .
 
ഹൂഡ ജിക്കും സഞ്ജു ജിക്കും അടക്കം ടീമില്‍ സ്ഥിരം അവസരം കൊടുത്തു T20 കുറച്ചു കൂടി യുവാക്കളുടെ ടീം ആക്കണം. 
 
Senior താരങ്ങള്‍ക്ക് T20 യില് നിന്നും വിശ്രമം അനുവദിക്കണം എന്നാണ് എന്റെ അഭിപ്രായം .Umraan മാലിക് ji, A Patel ji യുടെ ബൗളിംഗ് ഭാവിയിലും ഗുണം ചെയ്‌തേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് അഭിമാനം നിമിഷം,ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് സൂര്യയും കാജോളും