Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ 'ചിത്രം' പോലൊരു കഥ വന്നാല്‍ മറ്റൊന്നും നോക്കാതെ ഞാന്‍ നിര്‍മ്മിക്കും: സൈജു കുറുപ്പ്

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഓഗസ്റ്റ് 2024 (09:29 IST)
സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഒരു സിനിമ നിര്‍മ്മിക്കണമെന്ന് ആഗ്രഹം സൈജു കുറുപ്പിന്റെ മനസ്സില്‍ മുളപൊട്ടിയത്. അത് ഇത്തരത്തിലുള്ള സിനിമയായിരിക്കും എന്ന് സൂചന നല്‍കിയിരിക്കുകയാണ് നടന്‍.
 
'കുട്ടിക്കാലം മുതല്‍ക്കേ സിനിമ എനിക്ക് വലിയ ഇഷ്ടമാണ്. ജനിച്ചതും വളര്‍ന്നതും നാഗ്പൂരില്‍ ആയതുകൊണ്ട് മലയാള സിനിമകള്‍ അധികം തിയറ്ററില്‍ നിന്ന് കാണാന്‍ സാധിച്ചിട്ടില്ല. പല സിനിമകളും കാസറ്റ് എടുത്താണ് കണ്ടിട്ടുള്ളത്. നാട്ടില്‍ വെക്കേഷന് എത്തുമ്പോഴാണ് തിയറ്ററില്‍ നിന്ന് സിനിമ കണ്ടിട്ടുള്ളത്. അഭിനയം തുടങ്ങിയ സമയത്ത് എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമ നിര്‍മ്മിക്കണമെന്ന് മനസ്സില്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു കഥ നിര്‍മ്മിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാന്‍ എന്നും മാതൃകയാക്കുന്ന സിനിമയാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രം. എക്കാലത്തും മികച്ചതായി നില്‍ക്കുന്ന ഒരു സിനിമയാണ് ഞാന്‍ ചിത്രത്തെ കാണുന്നത്.
 
 ഒരു കൊമേഷ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും അതിലുണ്ട് ഒപ്പം ലാലേട്ടന്റെ ഈസി ആയിട്ടുള്ള പെര്‍ഫോമന്‍സും ചിത്രത്തെ എക്കാലവും ക്ലാസിക്കായി നിലനിര്‍ത്തുന്നു. അതുപോലെ ഒരു കഥ ഇപ്പോള്‍ എന്റെ അടുത്ത് വന്നാല്‍ മറ്റൊന്നും നോക്കാതെ ഞാന്‍ നിര്‍മ്മിക്കും',- സൈജു കുറിപ്പ് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

അടുത്ത ലേഖനം
Show comments