Webdunia - Bharat's app for daily news and videos

Install App

'മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റേത്,സിനിമ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്'; കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടി അനശ്വര രാജന്‍

കെ ആര്‍ അനൂപ്
ബുധന്‍, 27 മാര്‍ച്ച് 2024 (15:07 IST)
നടി അനശ്വര രാജന്‍ സിനിമയില്‍ ഉയരങ്ങള്‍ തേടിയുള്ള യാത്രകളിലാണ്. നേര് സിനിമയുടെ വിജയം കരിയറില്‍ നടിക്ക് പുതിയ വഴിത്തിരിവ് ഉണ്ടാക്കി. തന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം. നാട്ടിന്‍പുറത്തെ മിഡില്‍ ക്ലാസ് കുടുംബമാണ് തന്റേതെന്ന് അനശ്വര പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോണോ ആക്ടില്‍ പങ്കെടുത്ത അനശ്വരയ്ക്ക് സമ്മാനവും കിട്ടിയിരുന്നു. നാട്ടിലെ ഒരു മാഷിന്റെ സഹായത്തോടെയാണ് അനശ്വര മോണോ ആക്ട് പരിശീലിച്ചത്. മറ്റു കുട്ടികളെല്ലാം നന്നായി പ്രാക്ടീസ് ചെയ്യുമ്പോള്‍ താന്‍ അധികവും തനിയെ പഠിച്ചാണ് മോണോ ആക്ട് അവതരിപ്പിച്ചതെന്ന് നടി പറയുന്നു.
 
 എട്ടാം ക്ലാസ് വരെ മോണോ ആക്ട് മത്സരങ്ങളില്‍ നടി പങ്കെടുത്തു. പത്താം ക്ലാസ് ആയപ്പോള്‍ ഇംഗ്ലീഷ് സ്‌കിറ്റില്‍ പങ്കെടുത്ത ഓര്‍മ്മയും നടി പങ്കുവെച്ചു. കുട്ടിക്കാലത്ത് വീട്ടില്‍നിന്ന് വല്ലപ്പോഴും മാത്രമായിരുന്നു തിയറ്ററില്‍ പോയി സിനിമ കണ്ടിരുന്നത്. അതും വര്‍ഷത്തിലൊരിക്കലും മറ്റോ ആയിരുന്നു പക്ഷേ ടിവിയില്‍ വരുന്ന സിനിമകള്‍ കാണാന്‍ ഇഷ്ടമായിരുന്നു കുട്ടി അനശ്വരയ്ക്ക്. കുഞ്ഞായിരിക്കുമ്പോള്‍ കണ്ട സിനിമയെക്കുറിച്ചും നടിക്ക് വ്യക്തമായ ഓര്‍മ്മയുണ്ട്.എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് ആണ് ആ പടം. കൈക്കുഞ്ഞ് ആയിരിക്കുമ്പോള്‍ താന്‍ ഒരു സിനിമ കണ്ടിരുന്നു എന്നും അതിനെക്കുറിച്ച് അമ്മ പറയാറുണ്ട് എന്നും അനശ്വര പറഞ്ഞു.നേരറിയാന്‍ സിബിഐ ആണ് ആ പടം. 
 
'നാട്ടിന്‍പുറത്തെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റേത്.
സിനിമ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്.
സിനിമയില്‍ വരണം എന്ന ചിന്തയൊന്നും കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. ഗ്ലോബ് എന്ന ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ശേഷമാണ് സിനിമയെപ്പറ്റി ചിന്തിക്കുന്നത് തന്നെ. സിനിമയില്‍ എത്തിയാല്‍ എങ്ങനെയിരിക്കും എന്നു ചിന്തിച്ചു, അത്ര മാത്രം. പക്ഷേ, അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് ഫിലിമില്‍ നന്നായിട്ടുണ്ടെന്നു പറഞ്ഞതുകൊണ്ട് ചിന്തിച്ചെന്നേയുള്ളൂ',-അനശ്വര രാജന്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments