Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായികയായി ജ്യോതികയെ വിളിച്ചത് മമ്മൂട്ടി; കഥ കേട്ടയുടനെ യെസ് പറഞ്ഞു

കാതലില്‍ ജ്യോതികയെ നായികയായി കൊണ്ടുവരണമെന്ന് ആദ്യം തീരുമാനിച്ചത് മമ്മൂട്ടി തന്നെയാണ്

നായികയായി ജ്യോതികയെ വിളിച്ചത് മമ്മൂട്ടി; കഥ കേട്ടയുടനെ യെസ് പറഞ്ഞു
, ബുധന്‍, 22 നവം‌ബര്‍ 2023 (10:23 IST)
മലയാള സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കാതല്‍ ദി കോര്‍. ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതികയാണ് നായിക. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമെന്നാണ് റിലീസിനു മുന്‍പ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
കാതലില്‍ ജ്യോതികയെ നായികയായി കൊണ്ടുവരണമെന്ന് ആദ്യം തീരുമാനിച്ചത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംവിധായകന്‍ ജിയോ ബേബി ജ്യോതികയെ സമീപിക്കുന്നത്. കഥ കേട്ടയുടനെ ജ്യോതിക യെസ് പറഞ്ഞു. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നതും ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുമാണ് കാതലില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ജ്യോതിക പറഞ്ഞു. 
 
മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്. നാളെ (വ്യാഴം) ചിത്രം തിയറ്ററുകളിലെത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലി ദ്വീപില്‍ ഗ്ലാമറസായി റിമ കല്ലിങ്കല്‍,ചുവന്ന ബിക്കിനി ഫോട്ടോഷൂട്ട് വൈറല്‍