Webdunia - Bharat's app for daily news and videos

Install App

Honey Rose: ഒരു സർജറിയും ഞാൻ ചെയ്തിട്ടില്ല, ദൈവം തന്നതിൽ കൂടുതലായി എനിക്കൊന്നുമില്ല: ഹണിറോസ്

അഭിറാം മനോഹർ
ഞായര്‍, 21 ജനുവരി 2024 (14:43 IST)
Honey Rose
സമൂഹമാധ്യമങ്ങളില്‍ സ്ഥിരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയാകുന്ന താരമാണ് ഹണിറോസ്. സിനിമയില്‍ സജീവസാന്നിധ്യമാണെങ്കിലും ഉദ്ഘാടനങ്ങളിലും സ്ഥിരമായി താരം പങ്കെടുക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതും പതിവാണ്. ചിത്രങ്ങള്‍ക്ക് കീഴില്‍ പലപ്പോഴും ബോഡി ഷെയ്മിംഗ് കമന്റുകളും എത്താറുണ്ട്. സൗന്ദര്യത്തിനായി താരം പല സര്‍ജറികളും ചെയ്തിട്ടുണ്ടെന്ന ആരോപണമാണ് ഇതില്‍ പ്രധാനം.
 
എന്നാല്‍ താന്‍ ഇത്തരത്തിലുള്ള യാതൊരു സര്‍ജറിയും ചെയ്തിട്ടില്ലെന്നാണ് താരം പറയുന്നത്. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. സൗന്ദര്യം നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ മാത്രമെ ഞാന്‍ ചെയ്യാറുള്ളു. ഈ രംഗത്ത് നിലനില്‍ക്കുമ്പോള്‍ അതില്ലാതെ സാധിക്കില്ല. ഒരു നടിയായിരിക്കുക എന്നതും ഗ്ലാമറില്‍ ജോലി ചെയ്യുക എന്നതും എളുപ്പമല്ല. സൗന്ദര്യം സംരക്ഷിക്കാനായി വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ട്രീറ്റ്‌മെന്റുകളും എടുക്കാറുണ്ട്. ഹണിറോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments