Webdunia - Bharat's app for daily news and videos

Install App

ജയലളിതയാകാൻ ഏറ്റവും അനുയോജ്യ ഞാൻ തന്നെ: നിത്യ മേനോൻ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 25 നവം‌ബര്‍ 2019 (15:04 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായി ഒരുങ്ങുന്ന ‘തലൈവി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് ജയലളിതായി വേഷമിടുന്നത്. താരത്തിന്റെ മേക്ക് ഓവര്‍ മേക്കപ്പ് ദുരന്തം എന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നിരവധി ട്രോളുകളും ഇതിനെതിരെ വന്നിരുന്നു.
 
ഇപ്പോഴിതാ, ജയലളിതയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യം താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോന്‍. താനും ജയലളിതയുമായി ഏറെ സാമ്യങ്ങളുണ്ടെന്നും നിത്യ പറയുന്നു. സംസാരിക്കുന്ന രീതി, ശീലങ്ങള്‍, മാനറിസങ്ങള്‍, പഠനം എന്നിവയെ കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ നിത്യ പറഞ്ഞത്. 
 
സംവിധായിക പ്രിയദര്‍ശിനി പ്രഖ്യാപിച്ച ‘ദ അയേണ്‍ ലേഡി’ എന്ന ചിത്രത്തിൽ നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. സംവിധായിക പ്രിയദര്‍ശിനിയും ഈ സാമ്യങ്ങളെ കുറിച്ച് പറഞ്ഞതായും നിത്യ പറയുന്നു. ദ അയേണ്‍ ലേഡിയുടെ പോസ്റ്ററിലെ ജയലളിതയുമായുള്ള നിത്യയുടെ സാമ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments