Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Harshad about Mammootty: സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, പുഴുവിലെ മമ്മൂട്ടി മാജിക്കിനെ പറ്റി ഹർഷദ്

പുഴുവിലെ അച്ചന്‍ മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത്

Harshad about Mammootty: സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, പുഴുവിലെ മമ്മൂട്ടി മാജിക്കിനെ പറ്റി ഹർഷദ്
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:06 IST)
ഏറെ കാലത്തിന് ശേഷം നെഗറ്റീവ് വേഷത്തിലെത്തി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു പുഴു. നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു സിനിമാസ്വാദകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. പുഴുവിലെ അച്ഛൻ കഥാപാത്രം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരുന്നതെന്നും എഴുതിയതിനപ്പുറം സ്ക്രീനിൽ പകർന്നാടി മമ്മൂട്ടി അമ്പരപ്പിച്ചെന്നുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ഹർഷദ് പറയുന്നത്.
 
ഹർഷദിൻ്റെ വാക്കുകൾ
 
പുഴുവില്‍ മമ്മൂക്കയുടെ കഥാപാത്രം ഇമോഷണലാവുന്ന രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്കസ്‌നേഹികളും ഇമോഷണലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണീ ചെയ്‌തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്. ഈ കാര്യം പലപ്രാവശ്യം മമ്മൂക്കയുമായി ഡിസ്‌കസ് ചെയ്തിരുന്നു.
 
 മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഞാന്‍ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറന്‍സുകള്‍ പറയുമായിരുന്നു. പുഴുവിലെ അച്ചന്‍ മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. അങ്ങിനെയിരിക്കെ താന്‍ പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുക്കുന്നതിന്റെ തലേന്ന് ഞാന്‍ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നോട് പറഞ്ഞു. " നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.. "
 
അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു ഞാന്‍ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു അപ്പോള്‍ എന്റെ കണ്ണില്‍ പുറത്തെ വെളിച്ചത്തിന്റെ റിഫ്‌ലക്ഷന്‍ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററില്‍ നോക്കിയേ. സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കക്ക്‌ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീയക്കുട്ടി വലുതായി, പ്രായം എത്രയെന്ന് അറിയാമോ, ഓണ ചിത്രങ്ങള്‍