Webdunia - Bharat's app for daily news and videos

Install App

'പഴയ സംവിധായകരുടെ മികവ് പുതിയവർക്കും ഉണ്ടെങ്കിൽ ഇനിയും സൂപ്പർ താരങ്ങളുണ്ടാകും' ,പുതിയ റിയലിസക്കാരോട് ഹരീഷ് പേരടി

അഭിറാം മനോഹർ
ശനി, 15 ഫെബ്രുവരി 2020 (15:40 IST)
സൂപ്പർ സ്റ്റാർ യുഗം അവസാനിച്ചതായി വരുന്ന പ്രസ്താവനകൾക്ക് മറുപടിയുമായി ഹരീഷ് പേരടി. മലയാള സിനിമകളില്‍ അഭിനയിക്കാന്‍ വെറും പെരുമാറല്‍ മാത്രം മതിയെന്നത് പുതിയ കണ്ടുപിടിത്തമാണെന്നും സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറ്റൊരാൾ ആവുന്നതാണ് യഥാർത്ഥത്തിൽ അഭിനയമെന്നും ഹരീഷ് പേരടി പറഞ്ഞു. അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ നടന്‍മാരായി നിലനില്‍ക്കുന്നത്. നല്ല നടന്മാരെ തിരഞ്ഞെടുക്കാൻ പഴയ സംവിധായകർക്കുള്ള കഴിവ് തിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര് മലയാള സിനിമയിൽ സൂപ്പർ താരങ്ങളാകുമെന്നും ഹരീഷ് പേരടി പറയുന്നു.
 
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം 
 
പുതിയ റിയലിസം മലയാള സിനിമകളിൽ അഭിനയിക്കാൻ വെറും പെരുമാറൽ മാത്രം മതിയെന്നാണ് പുതിയ കണ്ടുപിടുത്തം. അതായത് നിങ്ങൾ നിങ്ങളുടെ selfനെ ആവിഷ്കരിക്കുക. അതിന് പ്രത്യേകിച്ച് പഠനമൊന്നും വേണ്ടാ. സാധാരണ ജീവിതത്തിലെ നിങ്ങളുടെ അംഗ ചലനങ്ങളും വർത്തമാന രീതികളും ഏല്ലാ കഥാപാത്രങ്ങളിലേക്കും അടിച്ചേൽപ്പിക്കുക. പക്ഷെ അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാൾ ആവുന്നതാണ്. അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പർ നടൻമാരായി നിലനിൽക്കുന്നത്.
 
ലൂസിഫറും ഷൈലോക്കും സൂപ്പർതാരങ്ങളുടെത് മാത്രമല്ല. കഥാപാത്രങ്ങൾക്കു വേണ്ട സൂപ്പർ നടൻമാരുടെ പരകായപ്രവേശം കൂടിയാണ്. അതിനാണ് ജനം കൈയടിക്കുന്നത്. നല്ല നടൻമാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകർക്കുണ്ടെങ്കിൽ ഇനിയും ഒരുപാട് നല്ല നടൻമാർ ഇവിടെ സൂപ്പർതാരങ്ങളാവും.
 
അല്ലാതെ ഏല്ലാത്തിലും ഒരു പോലെ പെരുമാറുന്ന നായകൻമാരെ വെച്ച് നിങ്ങൾ എത്ര മാസ് ഉണ്ടാക്കാൻ ശ്രമിച്ചാലും അത് കുറച്ച് ജൂനിയർ ആർട്ടിസ്റ്റുകളെയും അവർ സൂപ്പറാണെന്ന് പറയുന്ന കുറച്ച് സംവിധായകരെയും സൃഷ്ടിച്ചേക്കാം. ഒരു സിനിമക്കുവേണ്ട ഒരു കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് തങ്ങളുടെ കഥാപാത്രത്തെ ഒരു നല്ല നടനിലൂടെ ഒരു നല്ല നടിയിലൂടെ ആവിഷ്കരിക്കുക എന്നുള്ളത്. അതിനാൽ നല്ല നടി നടൻമാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പർതാരങ്ങളുടെ യുഗവും മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ അവസാനിക്കില്ലാ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments