Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലിയോ കണ്ടു, കണ്ണൂർ സ്ക്വാഡിന് വീണ്ടും തിയേറ്റർ കൊടുക്കുക, അല്ലെങ്കിൽ മലയാള സിനിമയോട് ചെയ്യുന്ന അനീതിയെന്ന് ഒമർലുലു

ലിയോ കണ്ടു, കണ്ണൂർ സ്ക്വാഡിന് വീണ്ടും തിയേറ്റർ കൊടുക്കുക, അല്ലെങ്കിൽ മലയാള സിനിമയോട് ചെയ്യുന്ന അനീതിയെന്ന് ഒമർലുലു
, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (15:28 IST)
മലയാളത്തില്‍ ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളാണ് വിജയ് ചിത്രമായ ലിയോയ്ക്ക് കേരളത്തില്‍ ലഭിച്ചത്. 655 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ഇത്രയും സ്‌ക്രീനുകളില്‍ ഒരുമിച്ചെത്തുന്നതിനാല്‍ തന്നെ നിലവില്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് തടസ്സം സൃഷ്ടിക്കുമെന്ന ചര്‍ച്ച സജീവമായിരുന്നു.
 
ഇപ്പോഴിതാ ലിയോയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരുമ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിന് തിയേറ്ററുകള്‍ കൊടുത്തില്ലെങ്കില്‍ അത് മലയാള സിനിമയോട് ചെയ്യുന്ന അനീതിയാകുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ലിയോ കണ്ടതിന് ശേഷമാണ് ഒമര്‍ കുറിപ്പുമായെത്തിയത്. ലിയോ കണ്ടു. ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം. കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയേറ്ററുകള്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയേറ്റര്‍ ഉടമകള്‍ ചെയ്യുന്ന അനീതിയാകും അത്. ഒമര്‍ ലുലു കുറിച്ചു. അതേസമയം മിക്‌സഡ് റിവ്യൂവാണ് ലിയോയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ മമ്മൂട്ടി ചിത്രം കൂടുതല്‍ സ്‌ക്രീനുകളില്‍ തിരിച്ചെത്താനാണ് സാധ്യത.
 
ലിയോ വരുമ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിനുള്ള സ്‌ക്രീനുകളുടെ എണ്ണം സ്വാഭാവികമായി കുറയുമെന്നും എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന് അത്രയും തിയേറ്ററുകള്‍ മതിയാകുമെന്ന് തിയേറ്റര്‍ ഉടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളാകെ മാറി, പുത്തന്‍ ലുക്കില്‍ ദിവ്യ പ്രഭ, ചിത്രങ്ങള്‍