Webdunia - Bharat's app for daily news and videos

Install App

എന്റെ രാജ്യം യുദ്ധത്തിലാണ്, ഹൃദയം തകരുന്നു: ഇസ്രായേൽ-പാലസ്‌തീൻ സംഘർഷത്തിൽ പ്രതികരണവുമായി ഗാൽ ഗഡോട്ട്

Webdunia
വെള്ളി, 14 മെയ് 2021 (13:42 IST)
ഇസ്രായേൽ പാലസ്‌തീൻ സംഘർഷത്തിൽ പ്രതികരണവുമായി ഹോളിവുഡ് താരവും ഇസ്രയേലി നടിയുമായ ഗാൽ ഗഡോട്ട്. സംഘർഷത്തിൽ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും തന്റെ ജനങ്ങളെയും കുറിച്ച് ആശങ്കപ്പെടുന്നതായി ഗാൽ ഗഡോട്ട് കുറിച്ചു. ഇസ്രായേൽ സ്വദേശിയായ ഗാൽ ഗഡോട്ട് വണ്ടർ വുമൺ എന്ന ചിത്രത്തിലൂടെ ലോകമെങ്ങും പ്രിയങ്കരിയായ താരമാണ്.
 
എന്റെ ഹൃദയം തകരുന്നു. എന്റെ രാജ്യം യുദ്ധത്തിലാണ്. എന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ആകുലതയുണ്ട്. സ്വതന്ത്രമായും സുരക്ഷിതമായുമിരിക്കാന്‍ ഇസ്രായേല്‍ അര്‍ഹിക്കുന്നു.പലസ്‌തീൻ ജനതയും അങ്ങനെ തന്നെ. സംഘര്‍ഷത്തില്‍ ഇരയായവര്‍ക്കും കുടുംബത്തിനും എന്റെ പ്രാര്‍ഥനകള്‍. ഈ ശത്രുത എന്നന്നേക്കുമായി അവസാനിക്കാൻ പ്രാർത്ഥിക്കുന്നു. ഇതുപരിഹരിക്കാൻ നേതാക്കൾ വഴി കണ്ടെത്തുമെന്നും ഭാവിയിൽ സമാധാനത്തൊടെ ജീവിക്കാൻ സാധിക്കുമെന്നും കരുതുന്നു ഗാൽ ഗഡോട്ട് കുറിച്ചു.
 
അതേസമയം നടിയുടെ പ്രതികരണത്തെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇസ്രായേല്‍ മാത്രമല്ല പാലസ്തീനും യുദ്ധത്തിലാണെന്നും അത് മറക്കരുതെന്നും വിമര്‍ശകര്‍ പറയുന്നു.ഇരു കൂട്ടര്‍ക്കും സമാധാനം വേണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മാതൃരാജ്യത്തോട് പ്രതിപത്തി കാണിക്കുന്നത് അപരാധമെല്ലെന്നുമാണ് ഗാൽ ഗഡോട്ടിനെ അനുകൂലിക്കുന്നവർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments