Webdunia - Bharat's app for daily news and videos

Install App

തൊപ്പിക്കും ഷൈനിനും വരെ പെണ്ണായി, ഫേമസായിട്ടും തനിക്ക് ഇപ്പോഴും ഗേൾഫ്രണ്ടില്ലെന്ന് ആറാട്ടണ്ണൻ

ഒരൊറ്റ സിനിമയുടെ റിവ്യൂ നല്‍കി ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി പിന്നീട് എല്ലാ പുതു സിനിമകളുടെയും റിലീസ് ദിവസം റിവ്യൂ പറഞ്ഞുകൊണ്ടാണ് സജീവമായത്.

Webdunia
ബുധന്‍, 3 ജനുവരി 2024 (12:28 IST)
മോഹന്‍ലാലിന്റെ ആറാട് എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ നടത്തിയ ഒരു റിവ്യൂവിലൂടെ പ്രസിദ്ധനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. ഒരൊറ്റ സിനിമയുടെ റിവ്യൂ നല്‍കി ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി പിന്നീട് എല്ലാ പുതു സിനിമകളുടെയും റിലീസ് ദിവസം റിവ്യൂ പറഞ്ഞുകൊണ്ടാണ് സജീവമായത്. പലപ്പോഴും സന്തോഷ് വര്‍ക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധ നേടാറുണ്ട്.
 
ഇപ്പോഴിതാ താന്‍ ഇത്രയും വൈറലായി മാറിയിട്ടും തനിക്കൊരു ഗേള്‍ഫ്രണ്ടിനെ ലഭിച്ചില്ലെന്ന പരിഭവം പറയുകയാണ് ആറാട്ടണ്ണന്‍. തൊപ്പിക്കും ഷൈന്‍ ടോം ചാക്കോയ്ക്കുമെല്ലാം പെണ്ണ് കിട്ടിയെന്നും ആറ് മാസം നിത്യമേനോന്റെ പുറകെ നടന്നിട്ടും കാര്യമുണ്ടായില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു. എല്ലാം തുറന്നു പറയുന്നതിന്റെ പ്രശ്‌നമാണ്. കുറച്ച് കൂടി ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ നടന്നേനെ. തൊപ്പിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എല്ലാം ആയി. നമുക്ക് മാത്രം കിട്ടുന്നില്ല. സമൂഹമാധ്യമങ്ങളില്‍ വൈറലായി 2 വര്‍ഷമാകുന്നു. എന്നിട്ടും സുന്ദരിയായ ഒരു പെണ്‍കുട്ടി പോലും എന്റെ അടുത്ത് വന്നിട്ടില്ല. എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്‌നമാണ്. സുന്ദരിയായ ഒരു പെണ്‍കുട്ടി ഗേള്‍ഫ്രണ്ടായി വന്നാല്‍ സന്തോഷമായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ സമീപിക്കുക. സന്തോഷ് വര്‍ക്കി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments