ദൃശ്യം 2 പ്രഖ്യാപിച്ചതു മുതൽ ആരാധകർ ആവേശത്തിലാണ്. ലോക്ക് ഡൗണിനു ശേഷം മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം ആയതിനാലും ഇനി തീയേറ്ററുകൾ തുറന്നാലും അവിടെയും ആദ്യം എത്തുന്നത് ദൃശ്യം 2 തന്നെ ആകും എന്നതിനാലുമാണ് അത്. എന്നാൽ ദൃശ്യത്തിന്റെ രണ്ടാംഭാഗം പെട്ടെന്ന് ഉണ്ടായതല്ലെന്നും മൂന്നാലു വർഷം അതിനുവേണ്ടി കഷ്ടപ്പെട്ടിരുന്നു എന്നുമാണ് ജിത്തു ജോസഫ് പറയുന്നത്. റാമിന്റെ സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്തായിരുന്നു മോഹൻലാലിനും ആൻറണി പെരുമ്പാവൂരിനും കഥ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മൂന്നാല് വര്‍ഷം ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ കഥയ്ക്കുവേണ്ടി വര്‍ക്ക് ചെയ്തപ്പോള്‍ ഒരു സാധ്യത കണ്ടു. അത് ലാലേട്ടനെയും ആന്റണിയെയും അറിയിച്ചു. റാമിന്റെ സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ഇതിന്റെ ഒരു ഫ്രെയിം ആയി. അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടു. അപ്പോഴും ഞാന്‍ പറഞ്ഞു, ഒരു ഫസ്റ്റ് ഹാഫ് എഴുതി തൃപ്തി വന്നെങ്കില്‍ മാത്രമേ ഞാന്‍ ഇത് ചെയ്യൂളളു എന്ന് - ജീത്തു ജോസഫ് പറയുന്നു.
ദൃശ്യം2ന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.