Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിച്ചിത്രത്തിന്‍റെ സംവിധായകന്‍റെ അടുത്ത സിനിമയില്‍ നിന്ന് ഷെയ്‌ന്‍ നിഗമിനെ മാറ്റി, പകരം ദിലീപ് - വിവാദം പുതിയ തലത്തിലേക്ക് !

സെബിന്‍ ടോംസ്
ശനി, 4 ജനുവരി 2020 (17:44 IST)
സമീപകാലത്തായി ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമാതാരം ഷെയ്‌ന്‍ നിഗമാണ്. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ ഒന്നടങ്ങുമ്പോള്‍ അടുത്തത് എന്ന രീതിയില്‍ വന്നുകൊണ്ടിരിക്കുന്നു. പണം കൂടുതല്‍ തന്നില്ലെങ്കില്‍ ഡബ്ബ് ചെയ്യില്ല എന്ന് ഒരു സിനിമയുടെ നിര്‍മ്മാതാവിനോട് ഷെയ്‌ന്‍ ആവശ്യപ്പെട്ടതാണ് പുതിയ വാര്‍ത്ത.
 
എന്നാല്‍ ഈ വിവാദങ്ങള്‍ ഷെയ്‌നിന്‍റെ കരിയറിനെ സാരമായി ബാധിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷെയ്‌നിന് ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ വിലക്ക് നിലനില്‍ക്കുന്നുണ്ട്. നേരത്തേ പ്രഖ്യാപിച്ച പല പ്രൊജക്‍ടുകളില്‍ നിന്നും ഷെയ്‌നിനെ മാറ്റുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
 
‘ഉണ്ട’യ്‌ക്ക് ശേഷം ഖാലിദ് റഹ്‌‌മാന്‍ സംവിധാനം ചെയ്യാനിരുന്നത് ഒരു ഷെയ്‌ന്‍ നിഗം ചിത്രമാണ്. എന്ന ആ പ്രൊജക്‍ട് വേണ്ടെന്നുവച്ചിട്ട് ഖാലിദ് റഹ്‌മാന്‍ ഒരു ദിലീപ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ഗോകുലം ഗോപാലനാണ് ഈ സിനിമ നിര്‍മ്മിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. 
 
ദിലീപിനെ നായകനാക്കി ഒരു റിയലിസ്റ്റിക് കോമഡിച്ചിത്രമാണ് ഖാലിദ് റഹ്‌മാന്‍റെ മനസില്‍ എന്നാണ് സൂചന. ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടനുണ്ടാകും. 
 
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രത്തിന് ശേഷം ദിലീപ് അഭിനയിക്കുന്നത് ഖാലിദ് റഹ്‌മാന്‍റെ സിനിമയിലായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments