Webdunia - Bharat's app for daily news and videos

Install App

സിന്തറ്റിക് ലഹരിക്ക് അടിമയായിരുന്നു, കല്യാണ ദിവസവും മദ്യപിച്ചു,മകള്‍ ജനിച്ചതോടെ ജീവിതം മാറിയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (15:04 IST)
താന്‍ സിന്തറ്റിക് ലഹരിക്ക് അടിമയായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍.ഭക്ഷണം കഴിച്ചിരിക്കുന്ന പോലെ ലഹരി ഉപയോഗിച്ചിരുന്ന തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.ഒരുകാലത്ത് ഭയങ്കര ആല്‍ക്കഹോളിക് ആയിരുന്നു.മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. കല്യാണത്തിന്റെ തലേന്നും അന്നും മദ്യപിച്ചിട്ടുണ്ട് എന്നും നടന്‍ പറഞ്ഞു.
 
ധ്യാന്‍ തന്നെ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ നായക കഥാപാത്രത്തിന് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്നും നടന്‍ പറയുന്നു.
 
ഞാന്‍ നശിച്ചുപോകും എന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചിട്ടുണ്ട് തുടര്‍ന്ന് അദ്ദേഹം വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. 2018 മുതല്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ച് തുടങ്ങി. എന്റെ ജീവിതം നശിച്ചത് ഇതോടു കൂടിയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
2017ല്‍ കല്യാണത്തിന്റെ തലേന്ന് പോലും ഫിറ്റായിരുന്നു. കൂട്ടത്തില്‍ ബോധമുള്ള സുഹൃത്താണ് കണ്ണൂരില്‍ എത്തിക്കുന്നത്. അവിടെവച്ച് രാവിലെയും കുടിച്ചു. കല്യാണത്തിന് കോടിയേരിയെ പോലെയുള്ള പ്രമുഖര്‍ വന്നിരുന്നു. ലഹരി ഉപയോഗിച്ച് തുടങ്ങിയതോടെ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതെയായി. എന്നാല്‍ മകള്‍ ജനിച്ചതോടെ ജീവിതം മാറി. ഇപ്പോള്‍ സിനിമയാണ് എന്റെ റീഹാബ്. സിനിമയില്ലാതെ ഒരു ദിവസം പോലും ഇരിക്കുന്നില്ല. ചിലപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമകള്‍ നിര്‍ത്തി നല്ല സിനിമകള്‍ ചെയ്യുമായിരിക്കും എന്നും ധ്യാന്‍ പറഞ്ഞു.
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments