Webdunia - Bharat's app for daily news and videos

Install App

തിയേറ്ററിൽ വിജയം നേടിയ രായൻ ഒടിടിയിൽ എപ്പോൾ?

അഭിറാം മനോഹർ
ചൊവ്വ, 13 ഓഗസ്റ്റ് 2024 (15:58 IST)
സമീപകാലത്തായി തമിഴ് സിനിമകള്‍ ബോക്‌സോഫീസില്‍ കാര്യമായ പ്രകടനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ മാസമെത്തിയ രായന്‍ മികച്ച പ്രകടനമായിരുന്നു തമിഴ് ബോക്‌സോഫീസില്‍ കാഴ്ചവെച്ചത്. ധനുഷ് തന്നെ നായകനായും സംവിധായകനായും തിളങ്ങിയ സിനിമ നിര്‍മിച്ചത് സണ്‍ പിക്‌ചേഴ്‌സായിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രൈം വീഡിയോസിനും സണ്‍ പിക്‌ചേഴ്‌സിനുമാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശമുള്ളത്.
 
സിനിമ ഇറങ്ങി നാലാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 30ന് പ്രൈം വീഡിയോയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനെ പറ്റി നിര്‍മാതാക്കളില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സിനിമ ഇതിനകം തന്നെ ആഗോള ബോക്‌സോഫീസില്‍ നിന്നും 150 കോടിയിലേറെ രൂപയാണ് കളക്ട് ചെയ്തത്. ഈ വര്‍ഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയസിനിമയാണിത്. ഒരു ഫാമിലി ക്രൈം ത്രില്ലറായ സിനിമയില്‍ രായന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചിരിക്കുന്നത്.
 
 ധനുഷിന് പുറമെ കാളിദാസ് ജയറാം,സുന്ദീപ് കിഷന്‍, എസ് ജെ സൂര്യ,സെല്‍വരാഘവന്‍,അപര്‍ണ മുരളി,ദുഷറ,സമുദ്രക്കനി തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments