Webdunia - Bharat's app for daily news and videos

Install App

ദേവയാനി അങ്ങനെ ചെയ്തത് എനിക്കോരു ഷോക്കായിരുന്നു, അവളെ പറ്റി ആരും അങ്ങനെ ചിന്തിച്ചിരുന്നില്ല: രംഭ

അഭിറാം മനോഹർ
ഞായര്‍, 14 ജനുവരി 2024 (19:16 IST)
തൊണ്ണൂറുകളില്‍ തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന നായിക നടിയായിരുന്നു രംഭ. തെന്നിന്ത്യയും കടന്ന് ബംഗാളി,ബോളിവുഡ്,ഭോജ്പുരി ചിത്രങ്ങളിലായി നൂറിലേറെ ചിത്രങ്ങളിലാണ് രംഭ അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് രംഭ തന്റെ കരിയറിലെ ഏറിയ പങ്ക് സിനിമകളും ചെയ്തത്. തെന്നിന്ത്യയില്‍ രജനീകാന്ത്,അജിത്,മമ്മൂട്ടി,കമല്‍ഹാസന്‍ എന്ന് തുടങ്ങി മുന്‍നിര നായകന്മാരുടെ നായികയായും രംഭ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനി ഉലകം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്.
 
തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിനിന്നിരുന്ന ദേവയാനിയെ പറ്റിയാണ് രംഭ തുറന്ന് സംസാരിച്ചത്. ഞാനും ഇന്ദ്രനും തമ്മില്‍ പരിചയമായ സമയത്തായിരുന്നു ദേവയാനിയുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. ദേവയാനി ഒളിച്ചോടിയാണ് വിവാഹം ചെയ്തത്. ദേവയാനിയെ പറ്റി അന്ന് ആര്‍ക്കും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ല. ജീവിതത്തിലായാലും സിനിമയിലായാലും ഹോംലിയായിരുന്നുവല്ലോ അവള്‍.
 
അതിനാല്‍ തന്നെ ദേവയാനിയുടെ പ്രണയവിവാഹം എനിക്കൊരു ഷോക്കായിരുന്നു. എല്ലാവരും എന്നൊടാണ് ദേവയാനിയുടെ വിവാഹത്തെ പറ്റി ചോദിച്ചത്. ആ വാര്‍ത്ത കേട്ട് ഞാനും ഷോക്കിലായിരുന്നു. പിന്നീട് ദേവയാനി എന്നെ വിളിച്ച് വിവാഹിതയായ കാര്യം പറഞ്ഞു. രംഭ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments