Webdunia - Bharat's app for daily news and videos

Install App

നേരിട്ട് നമ്മളോട് ചോദിക്കാൻ ആർക്കും മടിയില്ല, ഒന്നര കൊല്ലം കൊണ്ട് സിനിമ ഉപേക്ഷിച്ച് ഓടി, ദാദാസാഹിബിലെ മമ്മൂട്ടി നായികയുടെ അനുഭവം

അഭിറാം മനോഹർ
ചൊവ്വ, 27 ഓഗസ്റ്റ് 2024 (17:40 IST)
Arathi, Dadasahib
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ആരോപണവുമായി നിരവധി സ്ത്രീകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. മറ്റ് സിനിമ വ്യവസായങ്ങളില്‍ മാത്രം കേട്ടുകൊണ്ടിരുന്ന കാസ്റ്റിംഗ് കൗച്ച് മലയാളസിനിമയിലും സജീവമാണെന്ന വെളിപ്പെടുത്തല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് നിരവധി സ്ത്രീകള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
 ഈ സാഹചര്യത്തില്‍ ദാദാസാഹിബ് എന്ന മമ്മൂട്ടി സിനിമയിലൂടെ മലയാളത്തിലെത്തിയ നായിക ആതിരയുടെ പഴയ അഭിമുഖവും ഇപ്പോള്‍ വൈറലാവുകയാണ്. മമ്മൂട്ടിയുടെ നായികയായി സിനിമയിലെത്തിയിട്ടും അധികം സിനിമകളില്‍ താരം ഭാഗമായിരുന്നില്ല. മലയാള സിനിമ രംഗത്ത് തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്നായിരുന്നു ആതിര സിനിമ ഉപേക്ഷിച്ചത്.
 
 എന്റെ ആദ്യ സിനിമ ദാദാസാഹിബ് ആണ്. മമ്മൂട്ടിയുടെ നായികയായാണ് സിനിമയില്‍ വന്നത്. ഞാന്‍ ചെയ്ത 2 സിനിമ ഒഴികെ മറ്റ് സിനിമകളില്‍ നായികകായാണ് അഭിനയിച്ചത്. സാധാരണ സംസാരത്തില്‍ കാണുന്ന രീതിയിലല്ല പലരും നമ്മളോട് ചോദിക്കുന്നത്. നേരിട്ട് നമ്മളോട് ചോദിക്കാന്‍ മടിക്കുന്ന പലതും ചോദിക്കാന്‍ ആര്‍ക്കും തന്നെ മടിയില്ല.  സിനിമയില്‍ ഒരുപാട് നല്ല ആളുകളും ഉണ്ട്. പക്ഷേ ഇത്തരത്തില്‍ മോശം ഉദ്ദേശമുള്ളവരും കുറെയുണ്ട്. എല്ലാവര്‍ക്കും അതിനാല്‍ ഇതെല്ലാം തരണം ചെയ്യാന്‍ പറ്റണമെന്നില്ല. ഞാന്‍ ആ സമയത്ത് സിനിമയ്ക്കുള്ളില്‍ പെട്ട അവസ്ഥയിലായിരുന്നു. ഒരു ഒന്നര കൊല്ലം കൊണ്ട് എല്ലാം ഇട്ടെറിഞ്ഞ് സിനിമയില്‍ നിന്നും ഓടുകയായിരുന്നു. ആതിര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ദേശീയ അവാര്‍ഡ് നേടിയ നടി താനാണെന്ന് കീര്‍ത്തി സുരേഷ്

ഗ്ലാമറസായി അമൃത; ചിത്രങ്ങള്‍ കാണാം

വെറൈറ്റി ലുക്കില്‍ മറീന; ആളെ മനസിലായോ?

വീണ്ടും പുതുമുഖ സംവിധായകനു മമ്മൂട്ടിയുടെ ഡേറ്റ്; നിര്‍മാണം മമ്മൂട്ടി കമ്പനി !

ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര; Mr & Mrs Bachelor ടീസര്‍ കാണാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചു; സുരേഷ് ഗോപിയുടെ പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

സംസ്ഥാനത്ത് കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ ഇതൊക്കെ

അടുത്ത ലേഖനം
Show comments