Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'മലയാള സിനിമ കുടുംബം പോലെ'- ദിവസവേതനക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അല്ലു അർജുൻ!

'മലയാള സിനിമ കുടുംബം പോലെ'- ദിവസവേതനക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അല്ലു അർജുൻ!

അനു മുരളി

, ബുധന്‍, 25 മാര്‍ച്ച് 2020 (10:16 IST)
കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ മലയാള സിനിമയുടെ അടക്കം ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതോടെ പ്രതിസന്ധിയിലായത് ദിവസവേതനക്കാരണ്. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി ഫെഫ്ക താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
 
ഇവരെ സഹായിക്കാന്‍ ആദ്യം എത്തിയത് മോഹന്‍ലാല്‍ ആണെന്ന് ചലച്ചിത്ര സംഘടന ഫെഫ്ക അറിയിച്ചു.'ഫെഫ്കയുടെ നേതൃത്വത്തില്‍ ഇതിനായി വാട്‌സാപ് ഗ്രൂപ്പും തുടങ്ങി. എന്നാല്‍ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാന്‍ എന്തുചെയ്യാനാകുമെന്നു നടന്‍ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തു.”
 
”തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇതു സംബന്ധിച്ച് വിളിച്ചു ചോദിച്ചിരുന്നു. മലയാള സിനിമ ഒരു വലിയ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതല്‍ പേര്‍ തൊഴിലാളികളെ സഹായിക്കാന്‍ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ” എന്ന് ഫെഫ്ക വൃത്തങ്ങള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഡിസൈനർമാർക്ക് വർക്ക് ഫ്രം ഹോം" ആർആർആറിന്റെ ടൈറ്റിൽ ലോഗോ നാളെ പുറത്തിറക്കുമെന്ന് രാജമൗലി