Webdunia - Bharat's app for daily news and videos

Install App

Bollywood 2024: പ്രേതങ്ങൾ ബോളിവുഡ് സൂപ്പർ താരങ്ങൾക്ക് മുകളിൽ ആധിപത്യം പുലർത്തിയ 2024

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2024 (18:09 IST)
Bollywood 2025
കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയെന്ന പോലെ വമ്പന്‍ ചിത്രങ്ങള്‍ പോലും പരാജയപ്പെടുന്ന ബോളിവുഡാണ് 2024ലും ആരാധകര്‍ക്ക് കാാണാനായത്. വമ്പന്‍ ബജറ്റിലൊരുങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളില്‍ ഫൈറ്റര്‍ മാത്രം ബോക്‌സോഫീസില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പല വമ്പന്‍ സിനിമകളും ബോക്‌സോഫീസില്‍ നിലം തൊടാതെ പൊട്ടി. മലയാള സിനിമകളും തെന്നിന്ത്യന്‍ സിനിമകളും ബോക്‌സോഫീസില്‍ വലിയ നേട്ടം സ്വന്തമാക്കുമ്പോഴാണ് ഹിന്ദി ഭൂമിക മുഴുവന്‍ മാര്‍ക്കറ്റുണ്ടായിട്ട് പോലുമുള്ള ബോളിവുഡിന്റെ ഈ വീഴ്ച.
 
 2024ലെ ഏറ്റവും വിജയകരമായ ചിത്രമായി മാറിയത് ശ്രദ്ധ കപൂര്‍- രാജ് കുമാര്‍ റാവു എന്നിവര്‍ അഭിനയിച്ച സ്ത്രീ 2 ആണ് എന്നത് മാത്രം മതി ബോളിവുഡിലെ താരാധിപത്യം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി എന്ന് മനസിലാക്കാന്‍. ഹൊറര്‍ കോമഡി സിനിമയായി വന്ന സ്ത്രീ 2 (874.5 കോടി) രൂപയാണ് ബോക്‌സോഫീസില്‍ നിന്നും കളക്ട് ചെയ്തത്. 2024ലെ സിനിമകള്‍ പരിശോധിച്ചാല്‍ സൂപ്പര്‍ താര സിനിമകളില്‍ നിന്നും സൂപ്പര്‍ നാച്ചുറല്‍ സിനിമകളിലേക്കുള്ള മാറ്റം ഈ വര്‍ഷം പ്രകടമാണ്.
 
 പ്രേതവും യക്ഷിയും പോലുള്ള സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ സിനിമകളായി വന്ന പല സിനിമകളും ഇത്തവണ ബോക്‌സോഫീസിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി എന്നത് തന്നെ അതിന് കാരണം. ഹൊറര്‍ എലമെന്റുള്ള ഭൂല്‍ ഭുലയ്യ 3 ആണ് നിലവില്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുന്നത്. സിനിമ ഇതിനകം തന്നെ 330 കോടി പിന്നിട്ടുകഴിഞ്ഞു.  ചെറിയ ബജറ്റില്‍ ഒരുങ്ങിയ മൂഞ്ചിയയും ഹൊറര്‍ സിനിമയായാണ് വന്നത്. ബോക്‌സോഫീസില്‍ ഈ സിനിമയും നേട്ടമുണ്ടാക്കു. ജ്യോതിക അജയ് ദേവ്ഗണ്‍ എന്നിവര്‍ ഒന്നിച്ച ശെയ്ത്താനാണ് ഹൊറര്‍ എലമെന്റുമായി വന്ന് ഹിറ്റടിച്ച മറ്റൊരു സിനിമ.
 
 അതേസമയം നായികമാര്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ സിനിമയായ ക്ര്യൂ കഴിഞ്ഞ വര്‍ഷം വളരെയേറെ ശ്രദ്ധ നേടി.കൃതി സനം, തബു, കരീന കപൂര്‍ എന്നിവരായിരുന്നു സിനിമയില്‍ നായികാവേഷത്തിലെത്തിയത്.  വമ്പന്‍ ബജറ്റില്‍ വന്ന കെട്ടുക്കാഴ്ചകളെല്ലാം തന്നെ പരാജയമായെങ്കിലും സിംഗം  എഗെയ്ന്‍ മാത്രം മികച്ച പ്രതികരണമാണ് നേടിയത്. 335 കോടിയിലധികം കളക്ട് ചെയ്ത സിനിമയില്‍ അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, അജയ് ദേവ്ഗന്‍, സല്‍മാന്‍ ഖാന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരന്നത്. എന്നാല്‍ ദിവാലി റിലീസായ സിനിമയേയും പ്രേതസിനിമയായ ഭൂല്‍ ഭുലയ്യ 3 കളക്ഷനില്‍ വെട്ടിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments