Webdunia - Bharat's app for daily news and videos

Install App

ബാബു ആന്‍റണിക്കൊപ്പം അഭിനയിക്കാന്‍ പറ്റിയെങ്കിലെന്ന് ബിനീഷ്, അവസരം കൊടുത്ത് ഒമര്‍ ലുലു !

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂലൈ 2020 (22:03 IST)
ബാബു ആൻറണി വീണ്ടും ആക്ഷൻ നായകനായി തിരിച്ചെത്തുന്ന സിനിമയാണ് പവർസ്റ്റാർ. ഒമര്‍ ലുലു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത നടൻ ബിനീഷ് ബാസ്റ്റിൻ ഈ സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഫേസ്‌ബുക്കിലിട്ട കുറിപ്പും അതിനു മറുപടിയായി ഒമർ ലുലു നൽകിയ മറുപടിയും ആണ് സിനിമ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. 
 
‘ഇവരെല്ലാവരും മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്മാര്‍. ഈ കാസ്റ്റിംഗ് കണ്ടപ്പോള്‍ എനിക്കും ഇവരുടെ കൂടെ ഈ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ കൊതിയാവുന്നു. ആരോട് പറയാന്‍. ആരു കേള്‍ക്കാന്‍. നിങ്ങള്‍ പറ ടീമേ'- ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനു മറുപടിയായി സംവിധായകൻ പറയുന്നത് ഈ സിനിമയിൽ നല്ലൊരു വേഷം ബിനീഷിനു തീര്‍ച്ചയായും ഉണ്ടാകുമെന്നാണ്.
 
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ഈ സിനിമയിൽ നായികമാർ ഇല്ല. പവർസ്റ്റാറിലെ ബാബു ആൻറണിയുടെ പുതിയ ലുക്ക് ഈയിടെ പുറത്തു വന്നിരുന്നു. ഇനി ഇടി മാത്രം എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി നൽകിയത്. 
 
ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നും താരങ്ങൾ അഭിനയിക്കാൻ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബാബു ആൻറണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments