Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്: ഭദ്രന്‍

കെ ആര്‍ അനൂപ്
ശനി, 14 മെയ് 2022 (11:54 IST)
കഴിഞ്ഞ ദിവസമാണ് തനിക്ക് ഭീഷമ പര്‍വ്വം കാണാന്‍ ആയതെന്ന് സംവിധായകന്‍ ഭദ്രന്‍.ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും.അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
ഭദ്രന്റെ വാക്കുകള്‍
 
ഭീഷമ പര്‍വ്വം.
 
ഇന്നലെ ആണ് ആ സിനിമ കാണാന്‍ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ
 
എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്.
 
ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുന്‍പും പിന്‍പും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകള്‍ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദര്‍ ' distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്നു.
 
അവിടെ നിന്ന് ഭീഷമ പര്‍വ്വത്തിലേക്ക് വരുമ്പോള്‍, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്‌മെന്റ്‌സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണ്. ഒറ്റവാക്കില്‍ 'മൈക്കിള്‍' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.മൈക്കിളിന്റെ വെരി പ്രസന്റ്‌സ്. മൊഴികളിലെ അര്‍ഥം ഗ്രഹിച്ച് ഔട്ട്സ്‌പോക്കണ്‍ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments