Webdunia - Bharat's app for daily news and videos

Install App

മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, മണിച്ചിത്രത്താഴ് എന്നിവ റിലീസ് ചെയ്ത ദിവസം ബറോസും എത്തും; ആഗോള ഇതിഹാസമായി മാറട്ടെയെന്ന് ഫാസില്‍

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്

രേണുക വേണു
വെള്ളി, 15 നവം‌ബര്‍ 2024 (12:19 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഡിസംബര്‍ 25 നു തിയറ്ററുകളിലെത്തും. സംവിധായകന്‍ ഫാസില്‍ ആണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, മോഹന്‍ലാലിനെ വലിയ താരമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച മണിച്ചിത്രത്താഴ് എന്നിവ റിലീസ് ചെയ്തത് ഡിസംബര്‍ 25 നാണ്. റിലീസ് തിയതികള്‍ തമ്മിലുള്ള പൊരുത്തം തന്നെ വല്ലാതെ അതിശയിപ്പിച്ചുകളഞ്ഞെന്ന് ഫാസില്‍ പറഞ്ഞു. 
 
' മോഹന്‍ലാല്‍ എന്ന 19 വയസുകാരനെ ഇന്ന് കാണുന്ന മോഹന്‍ലാല്‍ ആക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ചെയ്ത മറ്റൊരു സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയേക്കാള്‍ ജനങ്ങള്‍ ആവര്‍ത്തിച്ചു കണ്ടു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ആയത് ഒരു ഡിസംബര്‍ 25 നായിരുന്നു. 1980 ഡിസംബര്‍ 25 ന് ! മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഒരു ഡിസംബര്‍ 25 നായിരുന്നു, 1993 ഡിസംബര്‍ 25 ന് ! മോഹന്‍ലാലിന്റെ ബറോസ് റിലീസ് ചെയ്യാന്‍ പോകുന്നതും ഒരു ഡിസംബര്‍ 25 നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനേക്കാള്‍ മണിച്ചിത്രത്താഴിനേക്കാള്‍ വളരെ വളരെ ഉയരെ നില്‍ക്കുന്ന ഒരു അതുല്യ കലാസൃഷ്ടിയായിരിക്കും ബറോസ്. ഏറ്റവും കുറഞ്ഞ പക്ഷം ബറോസ് ഒരു ആഗോള ഇതിഹാസ ചിത്രമായി മാറട്ടെ എന്ന് ആശംസിക്കുന്നു,' ഫാസില്‍ പറഞ്ഞു. 
 


ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തുക. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. മലയാളത്തിന്റെ ആദ്യ 300 കോടി ബറോസിലൂടെ പിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments