Webdunia - Bharat's app for daily news and videos

Install App

നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപ നൽകാമെന്ന് ഷെയിൻ, എല്ലാം നല്ല രീതിയിൽ അവസാനിക്കുമെന്ന് മോഹൻലാൽ !

Webdunia
ബുധന്‍, 4 മാര്‍ച്ച് 2020 (13:23 IST)
നീണ്ടകാലത്തെ അനിശ്ചിത്വങ്ങൾക്കൊടുവിൽ നിർമ്മാതാക്കളും ഷെയിൻ നിഗവും തമ്മിലുള്ള പ്രശ്നത്തിന് പരിഹരമാകുന്നു. നഷ്ടപരിഹാരം നാൽകാൻ തയ്യാറാണ് എന്ന് ഷെയിൻ നിഗം സന്നദ്ധത അറിയിച്ചതായി അഭിനയാതാക്കളുടെ സംഘടനയായ അമ്മ നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. നഷ്ടപരിഹാരം ലഭിച്ചാൽ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാമെന്ന് നിർമ്മാതാക്കളുടെ സംഘടന ഉറപ്പുനൽകി.
 
കഴിഞ്ഞ ദിവസം നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള തീരുമാനത്തിൽ എത്തിയത്. യോഗത്തിലേക്ക് ഷെയിൻ നിഗത്തെ വിളിച്ചുവരുത്തിയിരുന്നു. ചിത്രീകരണം മുടങ്ങിയ വെയിൽ ഖുർബാനി എന്നീ സിനിമകൾക്കായി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാം എന്ന് ഷെയിൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അമ്മ യോഗത്തിനിടെ ഭാരവാഹികൾ നിർമ്മാതാക്കളുടെ സംഘടയുടെ ഭാരവാഹികളുമായി ഫോണിൽ സംസാരിച്ചു.
 
ഇതോടെ നഷ്ടപരിഹാരം കൈപ്പറ്റിയ ശേഷം വിലക്ക് നീക്കാം എന്ന് നിർമ്മാതാക്കളുടെ സംഘടന ഉറപ്പ് നൽകുകയായിരുന്നു. ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്നം നല്ല രീതിയിൽ അവസാനികുമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചു. ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും എന്നണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments