നടി ബേബി സുരേന്ദ്രന് (പ്രസന്ന സുരേന്ദ്രന്) അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ കൂടി മരണം സംഭവിച്ചു.
നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച നടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്.
'അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി.ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്) പോയി.ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും'- നടന് കിഷോര്‍ കുറിച്ചു.
എന്റെ സൂര്യപുത്രിക്ക് ,സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു എസ് എ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.