Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാപ്പി ബർത്ത് ഡേ ഉണ്ണിച്ചേട്ടാ, ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസകളുമായി അനുശ്രീ

Unni Mukundan

അഭിറാം മനോഹർ

, ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (14:20 IST)
Unni Mukundan
മലയാളികളുടെ പ്രിയതാരമായ ഉണ്ണി മുകുന്ദന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടി അനുശ്രീ. താരത്തിന്റെ മുപ്പത്തിയേഴാം ജന്മദിനമാണിന്ന്. ഹാപ്പി ബര്‍ത്ത് ഡേ ഉണ്ണിച്ചേട്ടാ എന്നാണ് അനുശ്രീ കുറിച്ചത്. ഒപ്പം ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. അതേസമയം ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ ഗെറ്റ് സെറ്റ് ബേബി സിനിമ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree Nair (@anusree_luv)

 
കൈകുഞ്ഞുമായി നിറചിരിയോടെ നില്‍ക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. നിഖില വിമലാണ് സിനിമയില്‍ നായികയായെത്തുന്നത്. ഈ സിനിമയ്ക്ക് കൂടാതെ ഹനീഫ് അദേനിയുടെ മാര്‍ക്കോ എന്ന സിനിമയാണ് ഉണ്ണി മുകുന്ദേന്റേതായി പുറത്തിറങ്ങാനുള്ളത്. ജയ് ഗണേഷിന് ശേഷമെത്തുന്ന ഈ സിനിമകളും വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഉണ്ണി മുകുന്ദന്റെ ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മീഷൻ: ദേശീയ വനിതാ കമ്മീഷൻ കേരളത്തിലേക്ക്, പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും