Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മീഷൻ: ദേശീയ വനിതാ കമ്മീഷൻ കേരളത്തിലേക്ക്, പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

Hema Commission Report

അഭിറാം മനോഹർ

, ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (10:47 IST)
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം.
 
സന്ദര്‍ശനം ഉടനെ തന്നെയുണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് പരാതികള്‍ നേരിട്ട് അറിയിക്കാമെന്നും ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുന്നു.
 
ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതാണെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തിയിരുന്നു. മൊഴി നല്‍കിയവരെ നേരിട്ട് ബന്ധപ്പെടാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. മൊഴിയില്‍ നിയമനടപടിക്ക് തുടരാന്‍ ആഗ്രഹിക്കുന്നവരുടെ പരാതിയില്‍ അടുത്തമാസം മൂന്നാം തീയ്യതിക്കുള്ളില്‍ കേസെടുക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാറൂഖിനും കിട്ടി ഒരു റീ- റിലീസ് ഹിറ്റ്, 20 വർഷങ്ങൾക്ക് ശേഷം 100 കോടി ക്ലബിലെത്തി വീർ സാറ