Webdunia - Bharat's app for daily news and videos

Install App

അടുത്ത ഓണത്തിനും പെപ്പെ വക അടിപ്പടം, റിവഞ്ച് ആക്ഷൻ ഡ്രാമ ഒരുങ്ങുന്നത് കടൽ പശ്ചാത്തലത്തിൽ

അഭിറാം മനോഹർ
ചൊവ്വ, 30 ജനുവരി 2024 (16:58 IST)
കഴിഞ്ഞ ഓണക്കാലത്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്തയെ തകര്‍ത്ത് അപ്രതീക്ഷിതമായ വിജയമായിരുന്നു പെപ്പെ, ഷെയ്ന്‍ നിഗം,നീരജ് മാധവ് എന്നിവരെ നായകന്മാരാക്കി ഒരുക്കിയ ആര്‍ഡിഎക്‌സ് എന്ന സിനിമ നേടിയത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് നഹാസ് ഹിദായത്തായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു ഓണക്കാലത്ത് മികച്ച കളക്ഷന്‍ നേടാന്‍ സിനിമയെ സഹായിച്ചത്.
 
ആര്‍ഡിഎക്‌സിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പുതുതായി സോഫിയാ പോള്‍ ഒരുക്കുന്ന സിനിമയിലും നായകനാവുന്നത് പെപ്പെ തന്നെയാണ്. സിനിമയ്ക്കായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റാണ് കൊല്ലത്ത തയ്യാറായിരിക്കുന്നത്. കടല്‍ പശ്ചാത്തലത്തിലൊരുക്കുന്ന ആക്ഷന്‍ റിവഞ്ച് ഡ്രാമയാകും സിനിമയെന്നാണ് അറിയുന്നത്. പെപ്പെയ്‌ക്കൊപ്പം രാജ് ബി ഷെട്ടി,ഷബീര്‍ കല്ലറയ്ക്കല്‍ എന്നിവരും സിനിമയില്‍ ഭാഗമാകുന്നുണ്ട്. പെപ്പെയുടെ കരിയറില്‍ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ആര്‍ഡിഎക്‌സിനെ പോലെ ഓണം റിലീസായി തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.
 
കെജിഎഫ് ചാപ്റ്റര്‍1,കാന്താര എന്നീ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ വിക്രം മോറാണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത്.തുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത് സഭ, നന്ദു, സിറാജ് (ആര്‍ഡിഎക്‌സ് ഫെയിം),ദൗസിയ മറിയം ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments