Webdunia - Bharat's app for daily news and videos

Install App

'ഈ പാട്ടിന് ഡാൻസ് കളി'; ഹിറ്റായി 'അമ്പിളി' ടീസറിലെ സൗബിന്റെ നൃത്തം !

Webdunia
ശനി, 20 ജൂലൈ 2019 (14:02 IST)
സൗബിൻ ഷാഹിർ നായകനായ അമ്പിളി എന്ന സിനിമയുടെ ടീസറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. സൗബിന്റെ വ്യത്യസ്തമായ ഗെറ്റപ്പും ബോഡി ലാങ്കുവേജും നൃത്തവുമാണ് ടീസറിലെ ഹൈലൈറ്റ്. അഞ്ച് ലക്ഷത്തോളം പേർ ഇപ്പോൾ തന്നെ യുട്യൂബിൽ ടീസർ കണ്ടുകഴിഞ്ഞു. 
 
ഒന്നര മിനിറ്റ് ദൈർഖ്യമുള്ള ടീസറിലെ സൗബിന്റെ ഡാൻസ് ആണ് കാണികൾക്ക് ഏറെ ഇഷടമായത്. ടീസർ പുറത്തുവന്നതോടെ ചിത്രം വലിയ ചർച്ചാവിഷയമായി മാറുകയാണ്. ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. പ്രശസ്തനായ തമിഴ് ഗായകൻ ആന്റണി ദാസനാണ് ടീസറിലെ വ്യത്യസ്തമായ ഗാനം ആലപിക്കുന്നത്.  
 
ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. അടുത്തിടെ കണ്ടതിൽവച്ച് ഏറ്റവും നല്ല ടീസർ എന്നാണ് അമ്പിളി ടീസറിനെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകൾ നേരുന്നു എന്നും ദുൽഖർ വ്യക്തമാക്കി. സൗബിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് ടീസറിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments