Webdunia - Bharat's app for daily news and videos

Install App

സിനിമ കണ്ട് വീട്ടിലെത്തിയ പപ്പ എന്നെ ചേര്‍ത്തുപിടിച്ചൊരു ഉമ്മ തന്നു; ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതിനെ കുറിച്ച് നടന്‍ അലക്‌സാണ്ടര്‍ പ്രശാന്ത്

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (20:47 IST)
ഓപ്പറേഷന്‍ ജാവയിലൂടെ മലയാളികളുടെ കൈയടി നേടിയ നടനാണ് അലക്‌സാണ്ടര്‍ പ്രശാന്ത്. വര്‍ഷങ്ങളായി ടെലിവിഷന്‍, സിനിമ രംഗത്ത് സജീവമാണെങ്കിലും ഇപ്പോഴാണ് അലക്‌സാണ്ടര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബം തന്ന പിന്തുണയാണ് തനിക്ക് എന്നും കരുത്തായതെന്ന് അലക്‌സാണ്ടര്‍ പ്രശാന്ത് പറയുന്നു. കുടുംബത്തെ കുറിച്ചും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ കുറിച്ചും താരം പറയുന്നത് ഇങ്ങനെ
 
'ഞാന്‍ ഇങ്ങനെയായിരിക്കുന്നത് കുടുംബം തന്ന പിന്തുണയും സ്നേഹവും കൊണ്ടാണ്. ചെറുപ്പം മുതലേ മോണോ ആക്ടും മിമിക്രിയുമൊക്ക ഞാന്‍ ചെയ്തിരുന്നു. നീയൊരു കലാകാരനല്ലേ, കല പഠിക്കാന്‍ പോകൂ എന്ന് പറഞ്ഞ് എന്നെ മീഡിയ കമ്യൂണിക്കേഷന്‍ കോഴ്സിന് പോകാന്‍ നിര്‍ബന്ധിക്കുന്നത് എന്റെ പിതാവാണ്. എന്റെ കരിയറില്‍ ഞാന്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു സംഭവമുണ്ട്. അച്ഛനുറങ്ങാത്ത വീട് റിലീസ് ആയ സമയത്ത് എന്റെ പപ്പ കോട്ടയത്ത് ഒറ്റയ്ക്ക് പോയാണ് സിനിമ കണ്ടത്. വീട്ടിലേക്ക് തിരിച്ചെത്തിയ പപ്പ എന്നെ ചേര്‍ത്തുപിടിച്ച് ഒരു ഉമ്മ തന്നു. ആ ഉമ്മ ഞാന്‍ എല്ലാ കാലവും ഓര്‍ത്തിരിക്കുന്ന മനോഹര നിമിഷമാണ്. 
 
പപ്പ കെ.പി.അലക്സാണ്ടര്‍ വൈദികന്‍ ആയിരുന്നു. പുരോഹിതന്‍മാരുടെ മക്കള്‍ സിനിമയിലേക്ക് പോകുന്നത് ഒരു തെറ്റായി കണ്ടിരുന്ന കാലത്താണ് എന്റെ പപ്പ എന്നെ സിനിമ പഠിക്കാന്‍ വിടുന്നത്. പത്ത് വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപോയി. അമ്മ ലീലാമ്മ റിട്ടയേര്‍ഡ് അധ്യാപികയാണ്. ഭാര്യ ഷീബ തിരുവല്ല മാര്‍തോമ്മാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസറാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന രക്ഷിത്, മൂന്ന് വയസുകാരന്‍ മന്നവ് എന്നിവരാണ് മക്കള്‍,' വെബ് ദുനിയ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ അലക്‌സാണ്ടര്‍ പ്രശാന്ത് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments